ന്യൂഡൽഹി: സിഎഎ നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. മുസ്ലിം ഇതര വിഭാ​ഗങ്ങളിൽ നിന്ന് പൗരത്വത്തിന് അപേക്ഷ (Application) ക്ഷണിച്ചു. ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാഴ്സി വിഭാ​ഗങ്ങളിൽപ്പെട്ട അഭയാർഥികൾക്ക് അപേക്ഷ നൽകാമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം (Central Home Ministry) ഉത്തരവിൽ വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

അഭയാർഥികൾ നൽകുന്ന അപേക്ഷകൾ ജില്ലാ കലക്ടർമാർ സമയബന്ധിതമായി പരിശോധിക്കണമെന്നും ഇവ ഓൺലൈൻ പോർട്ടൽ വഴി കേന്ദ്രസർക്കാരിന് സമർപ്പിക്കണം എന്നുമാണ് നിർദേശം. നിജസ്ഥിതി ബോധ്യപ്പെട്ടാൽ രജിസ്ട്രേഷൻ (Registration) വഴിയോ നാച്വറലൈസേഷൻ വഴിയോ പരൗത്വം അനുവദിക്കണം. സർട്ടിഫിക്കറ്റിൽ കലക്ടറോ ആഭ്യന്തര സെക്രട്ടറിയോ ഒപ്പ് വയ്ക്കണം.


ALSO READ: Lakshadweep Issue: കേന്ദ്രമന്ത്രിമാര്‍ക്ക് മൂന്ന് കുട്ടികള്‍ ആവാമെങ്കില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ള പഞ്ചായത്ത് അംഗങ്ങള്‍ അയോഗ്യരാക്കുന്നതെങ്ങനെ?


അഫ്​ഗാനിസ്ഥാൻ, പാകിസ്ഥാൻ, ബം​ഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം ഇതര അഭയാർഥികളിൽ നിന്നാണ് അപേക്ഷ സ്വീകരിക്കുന്നത്. ​ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്​ഗഢ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ താമസിക്കുന്ന ഹിന്ദു, സിഖ്, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാഴ്സി വിഭാ​ഗങ്ങളിൽപ്പെട്ട അഭയാർഥികളുടെ (Refugees) അപേക്ഷകളാണ് ക്ഷണിച്ചിരിക്കുന്നത്.


1955ലെ പൗരത്വ നിയമപ്രകാരം 2009ൽ രൂപീകരിച്ച ചട്ടങ്ങൾ അനുസരിച്ചാണ് കേന്ദ്ര സർക്കാർ നടപടികൾ സ്വീകരിക്കുന്നത്. സിഎഎ നടപ്പാക്കുന്നതിനെതിരെ വൻ പ്രതിഷേധങ്ങളാണ് ഇന്ത്യയിൽ നടന്നത്. വിവാദമായ സിഎഎ നടപ്പാക്കാനുള്ള നടപടികൾ വീണ്ടും കേന്ദ്രസർക്കാർ ആരംഭിച്ചത് പ്രതിഷേധങ്ങൾക്ക് വഴിവയ്ക്കുമോയെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.