അതിശൈത്യമൊഴിയാതെ ഉത്തരേന്ത്യ; കനത്ത മൂടൽ മഞ്ഞ്
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം 2 ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ ഏജൻസികളുടെ മുന്നറിയിപ്പ്.
ഡൽഹി: അതിശൈത്യമൊഴിയാതെ ഉത്തരേന്ത്യ. കനത്ത മൂടൽ മഞ്ഞിൽ പലയിടത്തും കാഴ്ചാപരിധി 0 മീറ്ററായി കുറഞ്ഞു. പഞ്ചാബിലും ഹരിയാനയിലും ഡൽഹിയിലും യുപിയിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു. റെയിൽ വ്യോമ ഗതാഗതത്തിന് ഇന്നും മൂടൽമഞ്ഞ് പ്രതിസന്ധി സൃഷ്ടിച്ചു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശൈത്യം 2 ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ ഏജൻസികളുടെ മുന്നറിയിപ്പ്. കനത്ത മൂടൽ മഞ്ഞ് കാരണം പഞ്ചാബിലെ ഭട്ടിൻഡ, യുപിയിലെ ആഗ്ര എന്നിവിടങ്ങളിൽ കാഴ്ചാപരിധി 0 മീറ്ററായി കുറഞ്ഞു. ഡൽഹി ഉൾപ്പെടെയുള്ള ഇടങ്ങളിൽ 25 മീറ്റർ മാത്രമായിരുന്നു കാഴ്ചാപരിധി. ഡൽഹി, യുപി, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. രാജസ്ഥാൻ, ബീഹാർ എന്നിവിടങ്ങളിൽ ഓറഞ്ച് അലേർട്ടും നിലനിൽക്കുന്നു.
കനത്ത മൂടൽമഞ്ഞ് റെയിൽ വ്യോമ ഗതാഗതത്തെ ഇന്നും സാരമായി ബാധിച്ചു. ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 118 വിമാനസർവീസുകളുടെ സമയം പുനക്രമീകരിച്ചു. ഡൽഹിയിൽ ഇറങ്ങേണ്ട 32 സർവീസുകളും വൈകി. ഡൽഹിയിൽ ഇറങ്ങേണ്ട 3 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. ഉത്തര റെയിൽവേയിൽ നിരവധി ട്രെയിൻ സർവീസുകളും സമയം പുനക്രമീകരിച്ചു. ഡൽഹി, യുപി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...