പാർട്ടിയെ പിളർത്താൻ ഗൂഡാലോചന നടക്കുന്നു: മുലായം
പുറത്താക്കപ്പെട്ട ജനറൽ സെക്രട്ടറി രാം ഗോപാൽ യാദവ് പ്രതിപക്ഷവുമൊത്ത് പുതിയ പാര്‍ട്ടി രൂപികരിക്കാന്‍ ശ്രമം നടത്തുന്നതായി മുലായം. ബുധനാഴ്ച ലക്നൌവിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ലക്നൌ: പുറത്താക്കപ്പെട്ട ജനറൽ സെക്രട്ടറി രാം ഗോപാൽ യാദവ് പ്രതിപക്ഷവുമൊത്ത് പുതിയ പാര്‍ട്ടി രൂപികരിക്കാന്‍ ശ്രമം നടത്തുന്നതായി മുലായം. ബുധനാഴ്ച ലക്നൌവിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മോട്ടോർ സൈക്കിൾ ചിഹ്നത്തിൽ അഖില ഭാരതീയ സമാജ്വാദി പാർട്ടി എന്ന പേരിൽ ഒരു പുതിയ പാർട്ടി രുപീകരിക്കാനാണ് രാം ഗോപാൽ ശ്രമിക്കുന്നത്. സിബിെഎക്കെതിരെ അദ്ദേഹത്തെ സഹായിക്കാമെന്ന് ഞാൻ പറഞ്ഞതാണ്. പക്ഷേ പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് നമ്മുടെ പാർട്ടിയെ ദുർബലപ്പെടുത്താനാണ് രാം ഗോപാൽ യാദവ് ശ്രമിക്കുന്നത്.
അനുയായികൾക്ക് എന്നിൽ പൂർണ വിശ്വാസമുണ്ട്. നമ്മുടെ പാർട്ടി ചിഹ്നമോ പേരോ മാറ്റില്ല. എസ്.പിയിലെ കുറച്ചുപേർ മറ്റ് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. നിങ്ങളെല്ലാവരും എന്നോടൊപ്പമുണ്ടെന്ന് ഉറപ്പു നൽകുക. എൻറെ പാർട്ടിയും ചിഹ്നവും സുരക്ഷിതമാണ്.