കോൺഗ്രസിലെ നിലവിലെ സാഹചര്യം വളരെ മോശം; രാഹുൽ ഗാന്ധി പദവികൾ വഹിക്കാതെ തീരുമാനങ്ങൾ മാത്രമെടുക്കുന്ന ആളെന്ന് Natwar Singh
നിലവിലെ കോൺഗ്രസിന്റെ അവസ്ഥയ്ക്ക് കാരണം പാർട്ടിയുടെ ഒരു പദവികളും വഹിക്കാതെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്ന രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹം വിമർശിച്ചു
ന്യൂഡൽഹി: കോൺഗ്രസിൽ (Congress) ഇപ്പോഴത്തെ സാഹചര്യത്തിൽ ഒന്നും ശരിയായല്ല നടക്കുന്നതെന്ന് മുൻ വിദേശകാര്യ മന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ നട്വർ സിംഗ്. നിലവിലെ കോൺഗ്രസിന്റെ അവസ്ഥയ്ക്ക് കാരണം മൂന്ന് ഗാന്ധിമാരാണെന്നും നട്വർ സിംഗ് പറഞ്ഞു. അതിൽ ഒരാൾ പാർട്ടിയുടെ ഒരു പദവികളും വഹിക്കാതെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്ന രാഹുൽ ഗാന്ധിയാണെന്നും (Rahul Gandhi) അദ്ദേഹം വിമർശിച്ചു.
രാഹുൽ ഗാന്ധി പാർട്ടിയിൽ ഒരു പദവിയും ഇപ്പോൾ വഹിക്കുന്നില്ല. എന്നാൽ സുപ്രധാന തീരുമാനങ്ങൾ എല്ലാം എടുക്കുന്നു. കോൺഗ്രസ് പാർട്ടിയിൽ ഇപ്പോൾ ശരിയായ രീതിയിലല്ല ഒരു കാര്യങ്ങളും നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചത്.
ALSO READ: Amarinder Singh: കോൺഗ്രസ് വിടുന്നു, ബിജെപിയിലേക്കില്ല; നിലപാട് വ്യക്തമാക്കി അമരീന്ദർ സിംഗ്
സോണിയ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരെ പേരെടുത്ത് പറയാതെയാണ് നട്വർ സിംഗ് കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചത്. പാർട്ടിയിൽ മാറ്റങ്ങൾ സംഭവിക്കാൻ മൂന്ന് ഗാന്ധിമാർ സമ്മതിക്കില്ല. അമരീന്ദർ സിംഗിനെ മുഖ്യമന്ത്രി (Chief Minister) സ്ഥാനത്ത് നിന്ന് നീക്കിയതിനെയും നട്വർ സിംഗ് വിമർശിച്ചു. ആത്മാഭിമാനമുള്ള ഏതൊരാളും ഇത്തരം സാഹചര്യത്തിൽ രാജിവയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നട്വർ സിംഗിന്റെ ഭാര്യാസഹോദരനാണ് അമരീന്ദർ സിംഗ്. സോണിയ ഗാന്ധിയുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നാണ് നട്വർ സിംഗ് കോൺഗ്രസ് വിട്ടത്. കോൺഗ്രസിന്റെ മുൻ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയാണ് കോൺഗ്രസിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് ഉത്തരവാദിയെന്ന് നട്വർ സിംഗ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...