രജൗരി: ജമ്മുകാശ്മീരിലെ രജൗരിയില്‍ പെണ്‍കുട്ടികള്‍ക്കായി ഹൈ ടെക് ലൈബ്രറി തുറന്നു. 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' പദ്ധതിയുടെ ഭാഗമായി അനുവദിച്ച ലൈബ്രറി മന്ത്രി ചൗധരി സുള്‍ഫിക്കര്‍ അലി ഉദ്ഘാടനം ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഏറ്റവും പുതിയ സാങ്കേതിക സൗകര്യങ്ങളും എല്ലാ വിഷയങ്ങളില്‍ നിന്നുള്ള പുസ്തകങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഹൈ സ്പീഡ് ഇന്‍റര്‍നെറ്റ് കണക്ഷനും ഇവിടെയുണ്ട്. 



പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്‍റെ ഭാഗമായാണ് ലൈബ്രറി പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്.