Nuh Violence Update: അടുത്തിടെ ഹരിയാനയിലെ നുഹില്‍ ഉണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്‌ നേതാവിന് സമന്‍സ്. ഫിറോസ്പൂരിലെ കോൺഗ്രസ് എംഎൽഎ മമ്മൻ ഖാനാണ് അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് അന്വേഷത്തിന് ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയിരിയ്ക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  INDIA Alliance Meeting: മുംബൈയിൽ ഇന്ന് നിര്‍ണ്ണായക പ്രതിപക്ഷ യോഗം, പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്ന് കാതോര്‍ത്ത് രാജ്യം  


കോൺഗ്രസ് എംഎൽഎയും  AICC അംഗവും നുഹിന്‍റെ മുൻ വർക്കിംഗ് പ്രസിഡന്‍റ്  കൂടിയാണ് മമ്മൻ ഖാന്‍. നുഹ് ജില്ലയിൽ അക്രമത്തിന് പ്രേരിപ്പിച്ചതായി സംശയിക്കുന്ന ഗോ സംരക്ഷകൻ മോനു മനേസറിനെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ മമ്മൻ ഖാൻ മുന്‍പ് വാർത്തകളിൽ ഇടം നേടിയിരുന്നു. നുഹ് അക്രമവു സംഭവങ്ങളുമായി ബന്ധപ്പെട്ട് ഖാനെ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിയ്ക്കുകയാണ്. 


Also Read:   Jammu & Kashmir Elections: ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാര്‍, സുപ്രീംകോടതിയിൽ കേന്ദ്രം 
 
നുഹില്‍  നടന്ന അക്രമസംഭവങ്ങളില്‍ കോണ്‍ഗ്രസിന് പങ്കുണ്ട് എന്ന ആരോപണവുമായി BJP നേതാവും ഹരിയാന ആഭ്യന്തര മന്ത്രിയുമായ അനില്‍ വിജ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ജില്ലയില്‍ രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നുണ്ടായ അക്രമത്തിൽ കോൺഗ്രസ് നേതാക്കള്‍ക്ക്  നിര്‍ണ്ണായക പങ്കുണ്ട് എന്നായിരുന്നു വിജ് നടത്തിയ ആരോപണം. കോൺഗ്രസ് എംഎൽഎ മമ്മൻ ഖാന്‍ കലാപകാരികളുമായി ബന്ധപ്പെട്ടിരുന്നതായി വിജ് ഉറപ്പിച്ചു പറഞ്ഞിരുന്നു.


 
കോണ്‍ഗ്രസ്‌  നേതാവ് മമ്മന്‍ ഖാന്‍ എവിടെ ഉണ്ടോ അവിടെ അക്രമസംഭവങ്ങള്‍ പതിവാണ് എന്നാണ് അനില്‍ വിജ് പറയുന്നത്. "പ്രാഥമിക അന്വേഷണത്തിൽ പോലീസ്  510 ഓളം പേരെ പിടികൂടുകയും 130-140 എഫ്‌ഐആറുകൾ ഫയൽ ചെയ്യുകയും ചെയ്തിട്ടുണ്ട്. അവരെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ നുഹ് സംഭവം കോൺഗ്രസ് ആസൂത്രണം ചെയ്തതായി തോന്നുന്നു എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചന",  അനില്‍ വിജ് പറഞ്ഞു.


നുഹില്‍ നടന്ന അക്രമസംഭവങ്ങളില്‍ അനില്‍ വിജ് കോണ്‍ഗ്രസ്‌ MLA മമ്മന്‍ ഖാനെ കുറ്റപ്പെടുത്തി.  കോൺഗ്രസ് എംഎൽഎ മമ്മൻ ഖാനാണ് പ്രദേശത്ത് അക്രമം രൂക്ഷമാക്കിയതെന്ന് അനിൽ വിജ് ആരോപിച്ചു.  പോലീസ് ഇതിനോടകം മമ്മന്‍ ഖാനോട്  ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. മമ്മന്‍ ഖാന്‍ അക്രമം നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പോലീസ് സംഭവവുമായി ബന്ധപ്പെട്ട നിരവധി വശങ്ങള്‍ പരിഗണിയ്ക്കുന്നുണ്ട്. സംഭവത്തില്‍ സമഗ്രമായ അനേഷണം നടക്കുകയാണ്.  ആരാണ് അക്രമസംഭവങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് എന്ന് ഉടന്‍ വെളിപ്പെടും. ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണത്തിലാണ്. ആവശ്യത്തിന് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. ആളുകൾ അവരുടെ പാരമ്പര്യമനുസരിച്ച് അവിടെ (നുഹ്) 'ജലാഭിഷേകവും' നടത്തി, അനില്‍ വിജ് പറഞ്ഞു. 


ജൂലൈ  31 ന് നടന്ന ഹിന്ദു വിരുദ്ധ നുഹ് അക്രമത്തിൽ കോൺഗ്രസിന്‍റെ പങ്കിലേക്കാണ് നിലവില്‍  തെളിവുകൾ വിരല്‍ ചൂണ്ടുന്നത്. അതായത് നുഹ് അക്രമ സംഭവത്തില്‍ കോൺഗ്രസിന് പങ്കുണ്ടെന്ന് നിലവിലുള്ള അന്വേഷണം ശക്തമായി സൂചിപ്പിക്കുന്നുവെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് നിയമസഭയിൽ പറഞ്ഞു.


ജൂലൈ 31 ന് വിശ്വഹിന്ദു പരിഷത്ത് നടത്തിയ ഘോഷയാത്രയ്ക്ക് നേരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞതിനെ തുടര്‍ന്ന്  നുഹിലും സമീപ പ്രദേശങ്ങളിലും വർഗീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടിരുന്നു. അക്രമസംഭവങ്ങളില്‍ രണ്ട്  ഹോം ഗാർഡുകളും ഒരു പുരോഹിതനുമടക്കം ആറ് പേർ കൊല്ലപ്പെട്ടിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ)