New Delhi: പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ ഭാരതീയ ജനതാ പാര്‍ട്ടി മുന്‍ വക്താവ് നൂപുര്‍ ശര്‍മയ്ക്ക് നേരെ ഭീഷണികളുടെ പെരുമഴ...    


COMMERCIAL BREAK
SCROLL TO CONTINUE READING

നൂപുർ ശർമയുടെ പരാമര്‍ശം ആഗോളതലത്തില്‍ വന്‍ പ്രതികരണത്തിന് വഴി തെളിച്ചപ്പോള്‍ പാര്‍ട്ടി അവരെ പ്രാഥമിക അംഗത്വത്തില്‍നിന്നും 6 വര്‍ഷത്തേയ്ക്ക് സസ്‌പെൻഡ് ചെയ്തതിന് പിന്നാലെയാണ്  അവര്‍ ബലാത്സംഗ, വധ ഭീഷണി നേരിടുന്നത്.  വധഭീഷണി നേരിടുന്നുവെന്ന പരാതിയില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ ശർമ്മയ്ക്ക് സുരക്ഷ ഒരുക്കിയതായി ചൊവ്വാഴ്ച  ഡൽഹി പോലീസ് സ്ഥിരീകരിച്ചിരുന്നു.


Also Read: Nupur Sharma Controversy: ബിജെപി നേതാക്കള്‍ നടത്തിയ പ്രവാചകനിന്ദയെ അപലപിച്ച് സൗദി അറേബ്യ, ബഹ്‌റൈന്‍


തന്‍റെ പരാമർശങ്ങളുടെ പേരിൽ തനിക്ക് ഭീഷണിയുണ്ടെന്നാരോപിച്ച് ശർമയ്ക്കും കുടുംബത്തിനും പോലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുള്ളതായി ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.  


അതേസമയം, പാര്‍ട്ടി നൂപുര്‍ ശര്‍മയെ പ്രാഥമിക അംഗത്വത്തില്‍നിന്നും 6 വര്‍ഷത്തേയ്ക്ക് സസ്‌പെൻഡ്  ചെയ്തു എന്നത് ആഗോളതലത്തില്‍ ഉണ്ടാവുന്ന പ്രതികരങ്ങള്‍ക്ക് യാതൊരു മാറ്റവും വരുത്തിയില്ല. ഇതിനോടകം 15 രാജ്യങ്ങളാണ് ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയത്.


എന്നാല്‍, മുഹമ്മദ് നബിക്കെതിരെ നൂപുർ ശർമ നടത്തിയ വിവാദ പരാമർശങ്ങളിൽ നിന്ന് ബിജെപി അകലം പാലിച്ചിരുന്നു. കൂടാതെ, രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ ശമിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി എല്ലാ മതങ്ങളെയും പാര്‍ട്ടി ബഹുമാനിക്കുന്നുവെന്നും ഒരു മതത്തിലെയും ബഹുമാന്യരായ ആളുകളെ അപമാനിക്കുന്നത് അംഗീകരിക്കുന്നില്ലെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. 


ഏകദേശം 10 ദിവസം മുന്‍പ്, ഗ്യാൻവാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയ വാര്‍ത്തയുമായി ബന്ധപ്പെട്ട ഒരു ടിവി  ചര്‍ച്ചയിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്. ചാനൽ ചർച്ചയിൽ നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിയെയും ഭാര്യയെയും കുറിച്ച് നടത്തിയ പരാമർശം വിവാദമാവുകയായിരുന്നു. ഇത് തുടക്കത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധത്തിന് വഴിതെളിച്ചിരുന്നു. നിരവധി മുസ്ലീം സംഘടനകള്‍ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിരുന്നു. പിന്നീട് ഈ പ്രതിഷേധം അറബ് രാജ്യങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു. 


എന്നാല്‍, സസ്പെൻഷന് പിന്നാലെ തന്‍റെ വിവാദ പ്രസ്താവന നിരുപാധികം പിന്‍വലിക്കുന്നതായി നൂപുര്‍ ട്വീറ്റ്  ചെയ്തു. ചാനല്‍ ചര്‍ച്ചയില്‍ തുടര്‍ച്ചയായി മഹാദേവ് അപമാനിക്കപ്പെട്ടു, മഹാദേവിനെ അപമാനിച്ചത് സഹിക്കാന്‍ കഴിഞ്ഞില്ല, അങ്ങനെയാണ് ചില കാര്യങ്ങൾ എനിക്ക് പറയേണ്ടി വന്നത്. എന്‍റെ വാക്കുകൾ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുകയോ, മതവികാരം വ്രണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ എന്‍റെ പരാമര്‍ശം നിരുപാധികം പിൻവലിക്കുകയാണ്. ആരുടെയും മതവികാരം വ്രണപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല, നൂപുര്‍ ട്വീറ്റില്‍ കുറിച്ചു.  കൂടാതെ, പാർട്ടിയുടെ തീരുമാനം അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായും അവര്‍ പറഞ്ഞു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.