ന്യൂഡൽഹി: പ്രവാചക വിരുദ്ധ പരാമർശവും തുടർന്നുണ്ടായ വിവാദങ്ങൾക്കും പിറകെ തങ്ങളുടെ വക്താക്കളെ നിയന്ത്രിക്കാൻ ഒരുങ്ങി ബിജെപി.ഒരു മതത്തെയും വിമർശിക്കാൻ പാടില്ലെന്ന് പാര്‍ട്ടി വക്താക്കള്‍ക്ക്  പാർട്ടി നിർദ്ദേശം നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

നിർദ്ദേശിക്കുന്നവർ മാത്രം ഇനി മുതൽ ചർച്ചകളിൽ പങ്കെടുക്കണം.മത ചിഹ്നങ്ങളെ  വിമർശിക്കരുത്. സങ്കീർണ്ണമായ  വിഷയങ്ങളെ കുറിച്ചും സംസാരിക്കാൻ പാടില്ല. കേന്ദ്ര
സർക്കാരിന്‍റെ വികസന പദ്ധതികൾക്കും മുൻതൂക്കം നൽകാനും നിർദേശമുണ്ട്.


Also Read: Nupur Sharma Controversy: ബിജെപി നേതാക്കള്‍ നടത്തിയ പ്രവാചകനിന്ദയെ അപലപിച്ച് സൗദി അറേബ്യ, ബഹ്‌റൈന്‍


അതേസമയം നുപുർ ശർമ്മയുടെ പ്രസ്താവനക്ക് പിന്നാലെ അറബ് രാജ്യങ്ങളും ഇന്ത്യക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.നബി വിരുദ്ധ പ്രസ്താവന അപലപിച്ച് തുർക്കിയും രംഗത്തെത്തിയി
ട്ടുണ്ട്. ഡൽഹി,മുംബൈ, യുപി അടക്കമുള്ള സംസ്ഥാനങ്ങളിൽ ചാവേർ ആക്രമണ മുന്നറിയിപ്പ് ഭീകര സംഘടനയായ അൽക്വയ്ദ കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.



അതേസമയം അന്താരാഷ്ട്ര തലത്തിലെ പ്രതിസന്ധി മറികടക്കാനുള്ള പോം വഴി ആരായുകയാണ് കേന്ദ്രം. വിവാദ പ്രസ്താവനയിൽ ഇന്ത്യ മാപ്പ് പറയണം എന്നാണ്  മറ്റ് രാജ്യങ്ങളുടെ നിലപാട്. എന്നാൽ അത് രാജ്യത്തിൻറെ പ്രസ്താവന അല്ലെന്ന് പല തവണ കേന്ദ്രവും വ്യക്തമാക്കിയിട്ടുണ്ട്.


Also Read:  മഹാദേവിനെ അപമാനിക്കുന്നത് സഹിക്കാൻ കഴിഞ്ഞില്ല, എന്‍റെ വാക്കുകൾ നിരുപാധികം പിൻവലിക്കുന്നു, നൂപുര്‍ ശര്‍മ


പ്രസ്താവനക്കെതിരെ നടപടി സ്വീകരിച്ചതിനാൽ കേന്ദ്രം മാപ്പു പറയേണ്ട ഒരു സാഹചര്യവുമില്ല എന്നാണ് കേന്ദ്രസർക്കാർ നിലപാട്.ഇതൊരു കീഴ് വഴക്കമല്ലെന്ന് നയതന്ത്ര വിദഗ്ധരും വിശദീകരിക്കുന്നു.പ്രതിസന്ധി തീർക്കാൻ വിദേശകാര്യമന്ത്രിയുടെ നേതൃത്വത്തിൽ നടപടികൾ പുരോഗമിക്കുകയാണ്.


 നേരത്തെ അമേരിക്ക ഇന്ത്യയിലെ വിഷയങ്ങളിൽ സമാന നിലപാട് പറഞ്ഞെിരുന്നു. അത് പിന്നീട് തള്ളിക്കളയുന്ന നയമാണ് വിദേശകാര്യമന്ത്രാലയം സ്വീകരിച്ചത്. കണക്കുകൾ പ്രകാരം
എഴുപത്തഞ്ച് ലക്ഷം ഇന്ത്യക്കാരാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ ഉള്ളത്. ഇത് കൊണ്ട് തന്നെ രാജ്യങ്ങളുടെ നിലപാട് അങ്ങനെ തള്ളാനാവില്ലെന്ന യാഥാർത്ഥ്യമാണ് ഇപ്പോൾ സർക്കാരിനെ നയിക്കുന്നത്.


കഴിഞ്ഞ ദിവസമാണ് ടീവി ചാനലിൽ നടത്തിയ നുപുർ ശർമ്മയുടെ പ്രവാചകനെ പറ്റിയുള്ള പ്രസ്താവനകളാണ് വിവാദമായത്. ഇതേ തുടർന്ന് വലിയ പ്രതിഷേധമാണ് രാജ്യ വ്യാപകമായി ഉണ്ടായത്. പിന്നീട് നുപുർ ശർമ്മയെ അടക്കമുള്ള നേതാക്കളെ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു. തുടർന്ന് പ്രസ്താവന പിൻവലിക്കുന്നതായി കാണിച്ച് നുപുർ ശർമ്മ രംഗത്തെത്തെത്തിയിരുന്നു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.