മഹാദേവിനെ അപമാനിക്കുന്നത് സഹിക്കാൻ കഴിഞ്ഞില്ല, എന്‍റെ വാക്കുകൾ നിരുപാധികം പിൻവലിക്കുന്നു, നൂപുര്‍ ശര്‍മ

മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശം നടത്തിയ ബിജെപി വക്താവ് നൂപുർ ശർമയ്‌ക്കെതിരെ പാര്‍ട്ടി ദേശീയ നേതൃത്വം ശക്തമായ നടപടി സ്വീകരിച്ചു. നൂപുർ ശർമയെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. 6 വര്‍ഷത്തേയ്ക്കാണ് സസ്പെൻഷന്‍.

Written by - Zee Malayalam News Desk | Last Updated : Jun 5, 2022, 10:36 PM IST
  • ഗ്യാൻവാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയ വാര്‍ത്തയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്.
  • ചാനൽ ചർച്ചയിൽ നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിയെയും ഭാര്യയെയും കുറിച്ച് നടത്തിയ പരാമർശമാണ് വന്‍ വിവാദത്തിന് വഴി തെളിച്ചത്.
മഹാദേവിനെ അപമാനിക്കുന്നത് സഹിക്കാൻ കഴിഞ്ഞില്ല, എന്‍റെ വാക്കുകൾ നിരുപാധികം പിൻവലിക്കുന്നു, നൂപുര്‍ ശര്‍മ

New Delhi: മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശം നടത്തിയ ബിജെപി വക്താവ് നൂപുർ ശർമയ്‌ക്കെതിരെ പാര്‍ട്ടി ദേശീയ നേതൃത്വം ശക്തമായ നടപടി സ്വീകരിച്ചു. നൂപുർ ശർമയെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു. 6 വര്‍ഷത്തേയ്ക്കാണ് സസ്പെൻഷന്‍.

എന്നാല്‍, സസ്പെൻഷന് പിന്നാലെ തന്‍റെ വിവാദ പ്രസ്താവന നിരുപാധികം പിന്‍വലിക്കുന്നതായി നൂപുര്‍ ട്വീറ്റ്  ചെയ്തു.  ചാനല്‍ ചര്‍ച്ചയില്‍ തുടര്‍ച്ചയായി മഹാദേവ് അപമാനിക്കപ്പെട്ടു,  മഹാദേവിനെ അപമാനിച്ചത് സഹിക്കാന്‍ കഴിഞ്ഞില്ല, അങ്ങനെയാണ് ചില കാര്യങ്ങൾ എനിക്ക് പറയേണ്ടി വന്നത്.  എന്‍റെ വാക്കുകൾ ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കുകയോ, മതവികാരം വ്രണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ എന്‍റെ പരാമര്‍ശം നിരുപാധികം പിൻവലിക്കുകയാണ്. ആരുടെയും മതവികാരം വ്രണപ്പെടുത്തണമെന്ന് ഉദ്ദേശിച്ചിരുന്നില്ല, നൂപുര്‍ ട്വീറ്റില്‍ കുറിച്ചു.  

Also Read:   BJP Latest News: മുഹമ്മദ് നബിക്കെതിരെ നടത്തിയ വിവാദ പരാമര്‍ശം, നൂപൂർ ശര്‍മയെ പുറത്താക്കി

ചാനൽ ചര്‍ച്ചക്കിടെ പ്രവാചകനിന്ദ നടത്തിയെന്ന ആരോപത്തിലായിരുന്നു നൂപുറിന്‍റെ പ്രാഥമിക അംഗത്വം ബിജെപി സസ്പെൻഡ് ചെയ്തത്. ഇതിന് പിന്നാലെയാണ് ട്വിറ്ററിൽ പ്രസ്താവന പിൻവലിക്കുന്നതായി നുപുര്‍ കുറിപ്പ് പങ്കുവച്ചത്. 

ഗ്യാൻവാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയ വാര്‍ത്തയുമായി ബന്ധപ്പെട്ട ചര്‍ച്ചയിലാണ് വിവാദ പരാമര്‍ശം ഉണ്ടായത്. ചാനൽ ചർച്ചയിൽ നൂപുർ ശർമ പ്രവാചകൻ മുഹമ്മദ് നബിയെയും ഭാര്യയെയും കുറിച്ച് നടത്തിയ പരാമർശമാണ് വന്‍ വിവാദത്തിന് വഴി തെളിച്ചത്.  

Also Read: ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ ; ഇന്ത്യൻ സ്ഥാപനതിയോട് പ്രതിഷേധം അറിയിച്ച് ഖത്തറും ഒമാനും

അതേസമയം, മുഹമ്മദ് നബിക്കെതിരെ പാർട്ടി വക്താവ് നൂപുർ ശർമ നടത്തിയ വിവാദ പരാമർശങ്ങളിൽ നിന്ന് ബിജെപി അകലം പാലിയ്ക്കുകയാണ് ഉണ്ടായത്.  രാജ്യത്ത് നടക്കുന്ന പ്രതിഷേധങ്ങള്‍ ശമിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി എല്ലാ മതങ്ങളെയും പാര്‍ട്ടി ബഹുമാനിക്കുന്നുവെന്നും ഒരു മതത്തിലെയും ബഹുമാന്യരായ ആളുകളെ അപമാനിക്കുന്നത് അംഗീകരിക്കുന്നില്ലെന്നും പ്രസ്താവനയിലൂടെ വ്യക്തമാക്കിയിരുന്നു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News