ന്യുഡൽഹി:  പശ്ചിമം വിഹാർ ബാലാജി ക്യാൻസർ ഇൻസ്റ്റിട്ട്യൂട്ട് ഹോസ്പിറ്റലിലെ നഴ്സിംഗ് സ്റ്റാഫായ വിഷ്ണുവിനെ ജോലി കഴിഞ്ഞു മടങ്ങവേ പോലീസ് മർദ്ദിച്ച വിഷയത്തിൽ ഇടപെട്ട് ഭാരതിയ ജനതാ യുവമോർച്ച.  


COMMERCIAL BREAK
SCROLL TO CONTINUE READING

സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. 


നഴ്സിംങ്ങ് സംഘടനാ പ്രതിനിധികളായ ജിനേഷ് ഓലമതിൽ, ഷിജു തോമസ് എന്നിവർ ചേർന്ന് സംഭവം യുവമോർച്ച ദേശീയ സെക്രട്ടറി എ. ജെ അനൂപ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ ഗണേഷ് എന്നിവരുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു. 



ഇതേ തുടർന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കിഷൻ റെഡിയ്ക്ക് പരാതി നൽകുകയും  നഴ്സിനെ പോലീസുകാർ മർദ്ദിച്ച സംഭവത്തിൽ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. 


തുടർന്ന് യുവമോർച്ച നേതാക്കൾ മേലിൽ ഇത്തരം നടപടികൾ ഉണ്ടാവിലെന്നും ആരോഗ്യ പ്രവർത്തകരുടെ യാത്രക്ക് സൗകര്യം ഏർപ്പെടുത്തണമെന്നും ഡൽഹി പോലീസ് കമ്മിഷണറുമായി സംസാരിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. 


സംഭവത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാമെന്ന് യുവമോർച്ച നേതാക്കൾക്ക് ഡൽഹി പൊലീസ് കമ്മീഷണർ ഉറപ്പ് നൽകിയിട്ടുണ്ട്.  


ഇതിനിടയിൽ നഴ്സിനെ മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്ന് താക്കീത് നൽകിയതായാണ് വിവരം.