ഭുവനേശ്വർ: അടുത്ത 72 മണിക്കൂറിനുള്ളിൽ നെല്ല് സംഭരണം കാര്യക്ഷമമാക്കുന്നതിൽ സംസ്ഥാന സ‌‌ർക്കാർ പരാജയപ്പെട്ടാൽ തെരുവിലിറങ്ങുമെന്ന് ബിജെപി സർക്കാരിന് അന്ത്യശാസനം നൽകി.ഓരോ മാർക്കറ്റുകളിലും തുറസായി കിടക്കുന്ന ആയിരക്കണക്കിന് നെൽ പാക്കറ്റുകൾ വാങ്ങുന്നതിലെ തടസ്സങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ ബിജെപി നേതാക്കളുടെ ഒരു സംഘം റവന്യൂ ഡിവിഷണൽ കമ്മീഷണറെ (നോർത്തേൺ) സന്ദർശിച്ചിരുന്നു.  ഇൗ ചർച്ചയിലാണ് ബി.ജെ.പി സർക്കാരിനെതിരെ ആരോപണങ്ങളുന്നയിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: അതിർത്തിയിൽ വെടിനിർത്തൽ ലംഘനം-ജവാന് വീരമൃത്യു


ചർച്ച ഭാ​ഗികമായി വിജയിച്ചുവെന്നും. തന്റെ ലെവലിൽ പരിഹരിക്കാവുന്ന പ്രശ്നങ്ങളെ പൂ‌ർണമായും പരിഹരിക്കാമെന്ന് ആർ ഡി സി ഉറപ്പ് നൽകി എന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സമീർ മൊഹന്തി പറഞ്ഞു., എന്നാൽ മറ്റു പ്രശ്നങ്ങളെ സർക്കാറിന്റെ മുന്നിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.


പാർട്ടിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച ആരംഭിച്ച പ്രതിഷേധത്തിൽ എംപിമാരും എം‌എൽ‌എമാരും പശ്ചിമ ഒഡീഷയിലെ മുതിർന്ന നേതാക്കളും പങ്കെടുത്തു.ഒഡീഷ നിയമസഭ പ്രതിപക്ഷ നേതാവ് ശ്രീ മൊഹന്തിയും മറ്റു എം‌പിമാരും എം‌എൽ‌എമാരും വ്യാഴാഴ്ച രാത്രി സംബാൽ‌പൂർ ടൗൺ പോലീസ് സ്റ്റേഷന്റെ തറയിൽ ഉറങ്ങി. ബിജെപി കേഡർ വീണ്ടും പോലീസ് സ്റ്റേഷനിൽ പ്രവേശിക്കാൻ ശ്രമിച്ചു. 


ALSO READ:  ദമ്പതികളെ അടിച്ചുവീഴ്ത്തി 9 പവന്റെ സ്വർണമാല കവർന്ന സംഭവം; ക്വട്ടേഷൻ നൽകിയത് അമ്മ


“നെല്ലിന്റെ ഒരു ചെറിയ ഭാഗം സംഭരണ ഏജൻസികൾ  ശേഖരിക്കുന്നത് തടയാൻ നടപടിയെടുക്കുമെന്ന് ആർ‌ഡി‌സി ഉറപ്പ് നൽകി, മാത്രമല്ല ടോക്കൺ നഷ്ടപ്പെട്ട കർഷകരെ നെല്ല് വിൽക്കാൻ പ്രാപ്തരാക്കുമെന്നും.” സംബാൽ‌പൂർ എംഎൽഎയും പ്രതിഷേധത്തിന്റെ കൺവീനറുമായ ജയ് നാരായൺ മിശ്ര പറഞ്ഞു.നെല്ല് സംഭരണത്തിൽ തടസ്സമുണ്ടായതിന് കാരണം 6,039 കോടി രൂപയുടെ സബ്സിഡി കേന്ദ്രം പുറത്തുവിടാത്തതാണെന്ന് ബിജു ജനതാദൾ (ബിജെഡി) ആരോപിച്ചിരുന്നു.


 “ഒഡീഷ സ്റ്റേറ്റ് സിവിൽ സപ്ലൈ കോർപ്പറേഷൻ (ഒ.‌എസ്‌.സി.‌എസ്.‌സി) ഇതുവരെ 15,000 കോടി രൂപ വായ്പയെടുത്തതാണെന്നും. ഈ ഉയർന്ന ബാങ്ക് വായ്പ പ്രധാനമായും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സബ്സിഡി നൽകാത്തതാണെന്നെന്നും. ” സംസ്ഥാന ഭക്ഷ്യ വിതരണ ഉപഭോക്തൃ ക്ഷേമ സഹകരണ മന്ത്രി രണേന്ദ്ര പ്രതാപ് സ്വെയ്ൻ, കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യ പൊതുവിതരണ മന്ത്രി പീയൂഷ് ഗോയലിന് എഴുതിയ കത്തിൽ പറയുന്നു.


ALSO READ: Pfizer Corona Vaccine സുരക്ഷിതമെന്ന് WHO


സംസ്ഥാന സർക്കാർ കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം 22 ശതമാനത്തോളം ഉയർന്ന തോതിൽ തന്നെ ഇതിനകം നെല്ല് സംഭരിച്ചിട്ടുണ്ടെന്നും, സബ്സിഡി നൽകാത്തതിരിക്കുന്നത് നെല്ല് സംഭരണത്തെ സാരമായി ബാധിക്കുമെന്നും സ്വെയ്ൻ പറഞ്ഞു.