NEET 2020: ചരിത്രമെഴുതി ഒഡീഷ സ്വദേശി, നേടിയത് ഫുൾ മാർക്ക്
രാജസ്ഥാൻ (Rajasthan) കോട്ടയിലെ കരിയർ കോച്ചിംഗ് സെന്ററിലാണ് അഫ്താബ് എൻട്രൻസ് പരീക്ഷയ്ക്കുള്ള തയാറെടുപ്പിനായി ചേർന്നത്.
ജയ്പൂർ: 2020 അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ(NEET 2020)യിൽ മുഴുവൻ മാർക്കും നേടി ഒഡീഷ സ്വദേശിയുടെ മിന്നും ജയം. 720 ൽ 720 മാർക്കും നേടിയാണ് ഒഡീഷ റൂർക്കല സ്വാദേശി ഷൊയ്ബ് അഫ്താബിന്റെ ജയം.
കഠിനാധ്വാനത്തിന്റെയും നിരന്തര പരിശ്രമത്തിന്റെയും ഫലമാണ് ഈ നേട്ടം എന്നാണ് അഫ്താബ് പറയുന്നത്. രാജസ്ഥാൻ (Rajasthan) കോട്ടയിലെ കരിയർ കോച്ചിംഗ് സെന്ററിലാണ് അഫ്താബ് എൻട്രൻസ് പരീക്ഷയ്ക്കുള്ള തയാറെടുപ്പിനായി ചേർന്നത്.
ALSO READ | ഇനി തര്‍ക്കങ്ങളില്ല... NEET പരീക്ഷകള്‍ മാറ്റമില്ലാതെ നടക്കും
കൊറോണ വൈറസ് (Corona Virus) ബാധയെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ അഫ്താബിനൊപ്പം ഉണ്ടായിരുന്ന സഹപാഠികൾ എല്ലാവരും കോച്ചിംഗ് ക്ലാസ് ഉപേക്ഷിച്ച് വീടുകളിലേക്ക് മടങ്ങി. എന്നാൽ, അഫ്താബ് മാത്ര൦ അവിടെ തുടർന്നു. 2018 നു ശേഷം ഇതുവരെ അഫ്താബ് നാട്ടിൽ വന്നിട്ടേയില്ല എന്നതാണ് വാസ്തവം.
മെഡിക്കൽ പഠനം പൂർത്തിയാക്കി കാർഡിയാക് സർജനാകുക എന്നതാണ് അഫ്താറിന്റെ സ്വപ്നം. ഒപ്പം സമൂഹത്തിൽ പിന്നോക്കം നിൽക്കുന്നവരെ സഹായിക്കുക എന്ന മറ്റൊരു സ്വപ്നവും അഫ്താറിനുണ്ട്. ദിവസം പത്ത് മുതൽ പന്ത്രണ്ട് മണിക്കൂർ വരെയാണ് അഫ്താർ പഠനത്തിനായി ചിലവാക്കുന്നത്.
ALSO READ | ''Suriya-യെ ചെരുപ്പൂരി അടിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ സമ്മാനം'' -ഹിന്ദുമക്കള്‍ കക്ഷി നേതാവ്
കോട്ടയിൽ അഫ്താറിനൊപ്പം അമ്മയും ഇളയ സഹോദരിയുമുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസാണ് പിതാവിന്. ഇതിനിടെ, വളരെയധികം പ്രതിസന്ധികൾക്കിടെയാണ് ഇക്കൊല്ലത്തെ പരീക്ഷ നടത്തിയതെന്ന് ഫല പ്രഖ്യാപന വേളയിൽ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് മന്ത്രി രമേശ് പൊഖ്‌റിയാൽ പറഞ്ഞു.