ഭുവനേശ്വർ: 288 പേരുടെ ജീവനെടുത്ത ഒഡീഷ ട്രെയിൻ ദുരന്തത്തിന് കാരണക്കാരായവരെ കണ്ടെത്തി കർശന ശിക്ഷ നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒഡിഷയിലെത്തിയ മോദി ആദ്യം ദുരന്തമേഖല സന്ദർശിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തി. തുടർന്ന് ആശുപത്രിയിലെത്തി പരിക്കേറ്റവരെയും സന്ദർശിച്ച ശേഷമാണ് മോദിയുടെ പ്രതികരണം. വളരെ വേദനാജനകമായ സംഭവമാണ് നടന്നതെന്നും ശക്തമായ അന്വേഷണത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ട്രാക്ക് പുനഃസ്ഥാപിക്കാനുള്ള ശ്രമത്തിലാണ് റെയിൽവെ അധികൃതരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

നഷ്ടപ്പെട്ടവരെ തിരികെ കൊണ്ടുവരാന്‍ കഴിയില്ല. എന്നാൽ അവരുടെ ബന്ധുക്കളുടെ ദുഃഖത്തില്‍ സർക്കാർ പങ്കുചേരുന്നു. ദുരന്ത സംഭവിച്ച ഉടനെ വേണ്ട നടപടികൾ സ്വീകരിച്ച് ജനങ്ങളെ സഹായിച്ച ഒഡീഷ സര്‍ക്കാരിനും എല്ലാ ഉദ്യോഗസ്ഥര്‍ക്കും മറ്റു രക്ഷാപ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ഈ ദുഖകരമായ സമയത്തില്‍ നിന്ന് എത്രയും വേഗം കരകയറാന്‍ ദൈവം എല്ലാവര്‍ക്കും ശക്തി നല്‍കട്ടെയെന്നും മോദി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര മന്ത്രിമാരായ അശ്വിനി വൈഷ്ണവും ധര്‍മേന്ദ്ര പ്രധാനും പ്രധാനമന്ത്രിക്കൊപ്പം ആശുപത്രിയില്‍ പരിക്കേറ്റവരെ സന്ദര്‍ശിക്കാനെത്തിയിരുന്നു.


മൂന്ന് ട്രെയിനുകളാണ് അപകടത്തിൽ പെട്ടത്. ഒഡീഷയിലെ ബാൽസോറിൽ പാളം തെറ്റി കിടന്നിരുന്ന ഷാലിമാർ-ചെന്നൈ സെൻട്രൽ കോറമണ്ഡൽ എക്സ്പ്രസ് ട്രെയിനിലേക്ക് ബെംഗളൂരുവിൽ നിന്നുമുള്ള യശ്വന്തപൂർ-ഹൗറ സൂപ്പർഫാസ്റ്റ് എക്സപ്രസ് വന്ന് ഇടിച്ച് കയറുകയായിരുന്നു. ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബോഗികൾ സമീപത്തുണ്ടായിരുന്ന ഗുഡ്സ് ട്രെയിനിൽ വന്ന് പതിക്കുകയായിരുന്നു. അടുത്തിടെ രാജ്യത്ത് സംഭവിക്കുന്ന ഏറ്റവും വലിയ റെയിൽ ദുരന്തമാണ് ഒഡീഷയിൽ ബാൽസോറിൽ ഇന്നലെ ജൂൺ രണ്ടിന് രാത്രിയിൽ ഉണ്ടായത്.


Also Read: Odisha Train Accident: കേരളത്തിന്റെ മനസ്സും പിന്തുണയും ഒഡീഷയ്‌ക്കൊപ്പം, ദുഃഖത്തിൽ പങ്കു ചേരുന്നതായി-മുഖ്യമന്ത്രി പിണറായി വിജയൻ


ഇന്നലെ വൈകിട്ട് 3.30നാണ് കൊൽക്കത്തയ്ക്ക് സമീപം ഷാലിമാറിൽ നിന്നും ചൈന്നയിലേക്കുള്ള കോറമണ്ഡൽ എക്സ്പ്രസിന്റെ സർവീസ് ആരംഭിച്ചത്. സർവീസ് ആരംഭിച്ച് മൂന്നാം സ്റ്റേഷൻ ലക്ഷ്യമാക്കി എക്സ്പ്രസ് ട്രെയിൻ കുതിച്ചപ്പോഴാണ് പാളം തെറ്റുന്നത്. 12 കോച്ചുകൾ പാളം തെറ്റി. ഈ സമയം ബെംഗളൂരുവിൽ നിന്നുള്ള യശ്വന്ത്പൂർ-ഹൗറ സൂപ്പർഫാസ്റ്റ് എക്പ്രസ് പാളം തെറ്റി കിടന്ന ട്രെയിലേക്ക് വന്ന് ഇടിച്ചു കയറിയുകയായിരുന്നു. ജനറൽ കംപാർട്ട്മെന്റിൽ യാത്ര ചെയ്തവരാണ് അപകടത്തിൽ പെട്ടവരിൽ ഏറെ പേരുമെന്നാണ് റെയിൽവെ അറിയിക്കുന്നത്.


അപകടത്തിൽ മരിച്ചവർക്ക് പത്ത് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും റെയിൽവെ നഷ്ടപരിഹാരമായി നൽകുമെന്ന് കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ് അറിയിച്ചു. 


കോറമണ്ഡൽ എക്സ്പ്രസിലെ യാത്രക്കാരായിരുന്ന നാല് തൃശൂർ സ്വദേശികൾ പരിക്കുകളോടെ രക്ഷപ്പെട്ടു. തൃശൂർ അന്തിക്കാട്, കണ്ടശ്ശാംകടവ് സ്വദേശികളായ രഘു, കിരൺ, വൈശാഖ്, വിജേഷ് എന്നിവരാണ് അപകടത്തിൽപെട്ട ട്രെയിനിലുണ്ടായിരുന്ന മലയാളികൾ. ഇവരിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊൽക്കത്തിയിൽ ക്ഷേത്ര നിർമാണ ജോലിക്കായി പോയി തിരികെ നാട്ടിലേക്ക് മടങ്ങവെയാണ് അപകടം സംഭവിക്കുന്നത്. ചെന്നൈയിലെത്തി അവിടെ നിന്നും തൃശൂരിലേക്ക് തിരിക്കാനായിരുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.