Viral Video: വിവാഹവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്നത്.  പല വീഡിയോകളും പോസ്റ്റ് ചെയ്യുന്ന ഉടനെ തന്നെ വൈറലാകുകയും ചെയ്യാറുണ്ട്.   ഇതിൽ ചിലപ്പോൾ വധുവരന്മാരുടെ മനോഹര രംഗങ്ങൾ ആയിരിക്കും മറ്റു ചിലപ്പോൾ ഇവരുടെ അതിഥികൾ ഒപ്പിക്കുന്ന തമാശകൾ ആയിരിക്കും എന്നാൽ ചില സമയത്ത് അടിപിടിയായിരിക്കും അത് വധുവരന്മാർ തമ്മിൽ അല്ലെങ്കിൽ അവരുടെ ബന്ധുക്കൾ തമ്മിൽ.  അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം.  വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വധുവരന്മാരുടെ മുട്ടനടി. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Viral Video: കടൽത്തീരത്തിരുന്ന് ചുംബിക്കുന്ന ദമ്പതിമാർ..! വീഡിയോ വൈറൽ 


 


വൈറലാകുന്ന ഈ വീഡിയോയിൽ നിങ്ങൾക്ക് കാണാൻ കഴിയും വിവാഹ വേദി എല്ലാരീതിയിലും ഒരുങ്ങിയിരിക്കുകയാണ്.  മാത്രമല്ല വേദിയിൽ വരനും വധുവും വരണമാല്യം അണിഞ്ഞു നിൽക്കുകയാണ്.   ഇതിനുശേഷം മധുരമോ പഴമോ ഒക്കെ നൽകുന്ന ചടങ്ങാണ് നടക്കാൻ പോകുന്നത്.  ബന്ധുക്കളും അതിഥികളുമൊക്കെ വേദിയിൽ നിൽപ്പുണ്ട്.  ഇതിനിടയിൽ വരൻ വധുവിനെ പഴം കഴിപ്പിക്കാൻ നോക്കുകയാണ്.  ഇവിടെയാണ് സംഭവങ്ങളുടെ തുടക്കം.  വരൻ വധുവിനെ പഴം കഴിപ്പിക്കാൻ നോക്കുന്നുണ്ടെങ്കിലും വധു അത് കഴിക്കാൻ കൂട്ടാക്കുന്നില്ല.  ഇതോടെ വരന് വാശിയായി.. എങ്ങനെയെങ്കിലും വധുവിനെ പഴം കഴിപ്പിച്ചേയുള്ളൂ കാര്യം എന്ന മട്ടായി.  അതുകൊണ്ടുതന്നെ വരൻ വധുവിന്റെ വായിലേക്ക് പഴം കുത്തികയറ്റുകയാണ്.  അതിൽ കുപിതയായ വധു വരനെ തല്ലുകയാണ്.  പിന്നെ അങ്ങോട്ട് തല്ലിന്റെ പൂരമാണ്.  വീഡിയോ കാണാം...


Also Read: മീന രാശിയിൽ ത്രിഗ്രഹി യോഗം; ഈ രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ ധനനേട്ടം!



Also Read: Innocent Passed Away: എന്താ പറയേണ്ടത് എൻ്റെ ഇന്നസെൻ്റ് ... പോയില്ലെന്ന് വിശ്വസിക്കാനാണ് മനസ്സ് പറയുന്നത്: മോഹൻലാൽ


 


പലതരത്തിലുള്ള വീഡിയോകൾ നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലും ഇത്തരമൊരെണ്ണം ആദ്യമായിട്ടായിരിക്കും അല്ലെ.  വീഡിയോ kushwaha_vishal9 എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് അപ്‌ലോഡ് ചെയ്തിരിക്കുന്നത്.  വീഡിയോയ്ക്ക് ഇതുവരെ 14.6 k വ്യൂസും ധാരാളം ലൈക്‌സും കമന്റുകളും ലഭിച്ചിട്ടുണ്ട്.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.