Surya Budh Guru yuti in Meen: ജ്യോതിഷമനുസരിച്ച് ഈ സമയത്ത് മീനരാശിയിൽ ത്രിഗ്രഹി യോഗം രൂപം കൊള്ളുന്നു. വ്യാഴം, സൂര്യൻ, ബുധൻ എന്നീ ഗ്രഹങ്ങൾ മീനരാശിയിൽ നിൽക്കുന്നത്തിലൂടെ ചിലരുടെ ഭാഗ്യം തെളിയും.
Meen Rashi me Trigrahi Yog: ഗ്രഹങ്ങളുടെ കൂടിച്ചേരൽ എല്ലാ രാശിക്കാരുടെയും ജീവിതത്തിൽ ശുഭ, അശുഭ ഫലങ്ങൾ നൽകും. ഈ സമയത്ത് വ്യാഴത്തിന്റെ രാശിയായ മീനത്തിൽ 3 ഗ്രഹങ്ങളുടെ സംയോജനമുണ്ട്.
വ്യാഴം, സൂര്യൻ, ബുധൻ എനീ ഗ്രഹങ്ങൾ മീനരാശിയിൽ പ്രവേശിച്ചതിലൂടെ ത്രിഗ്രഹിയോഗം ഉണ്ടായിരിക്കുകയാണ്. ഈ ത്രിഗ്രഹി യോഗം എല്ലാ രാശിക്കാരിലും വലിയ സ്വാധീനം ചെലുത്തും. കാരണം വ്യാഴം ഭാഗ്യത്തിന്റെയും സൂര്യൻ വിജയത്തിന്റെയും ബുധൻ സമ്പത്തിന്റെയും ബുദ്ധിയുടെയും ഘടകമാണ്. ഏതൊക്കെ രാശിക്കാർക്കാണ് ഈ ത്രിഗ്രഹി യോഗം വലിയ നേട്ടങ്ങൾ നൽകുന്നതെന്ന് നോക്കാം.
വൃശ്ചികം (Scorpio): മീനരാശിയിൽ സൃഷ്ടിച്ച ത്രിഗ്രഹി യോഗം വൃശ്ചിക രാശിക്കാർക്ക് ഏറെ ഗുണങ്ങൾ നൽകും. ഇവർക്ക് പെട്ടെന്ന് ധനലാഭം ഉണ്ടാകും. ഈ യോഗത്തിലൂടെ ഇവർക്ക് വലിയ പുരോഗതി, പുതിയ തൊഴിൽ വാഗ്‌ദാനം, പ്രമോഷൻ ശമ്പള വർദ്ധനവ് എന്നിവ ലഭിക്കാൻ ലഭിക്കാൻ സാധ്യത. പങ്കാളിയുമായുള്ള ബന്ധം മികച്ചതായിരിക്കും.
ധനു (Sagittarius): സൂര്യനും ഗുരുവും ബുധനും ചേർന്ന് രൂപപ്പെട്ട ഈ ത്രിഗ്രഹി യോഗം ധനുരാശിക്കാർക്ക് വളരെ ശുഭകരമായിരിക്കും. ഇവർക്ക് ഏതുവിധേനയും പണം ലഭിക്കാനുള്ള ശക്തമായ സാധ്യതയുണ്ട്. ജീവിതത്തിൽ സുഖസൗകര്യങ്ങൾ വർദ്ധിക്കും. പുതിയ വീട്-കാർ, വിലകൂടിയ ആഭരണങ്ങൾ-വസ്ത്രങ്ങൾ എന്നിവ വാങ്ങാണ് യോഗം. മുടങ്ങിക്കിടന്ന ജോലികൾ ചെയ്തു തുടങ്ങും.
മീനം (Pisces): മീനരാശിയിലാണ് ത്രിഗ്രഹിയോഗം രൂപപ്പെടുന്നത്. സൂര്യൻ, ബുധൻ, വ്യാഴം എന്നിവയുടെ സംയോജനമാണ് ഇതിന് കാരണം. ഇത് ഈ രാശിക്കാർക്ക് ധാരാളം ഗുണങ്ങൾ നൽകും. ഈ രാശിക്കാരുടെ വ്യക്തിത്വം വളരെ നല്ലതായിരിക്കും. ആളുകൾ നിങ്ങളിലേക്ക് ആകർഷിക്കപ്പെടും. പങ്കാളിയുമായി നിങ്ങൾക്ക് നല്ല രീതിയിൽ പെരുമാറാൻ കഴിയും. അവിവാഹിതരുടെ വിവാഹം ഉറപ്പിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)