New Delhi : ഒമിക്രോൺ കോവിഡ് വകഭേദം (Omicron Covid Variant) മൂലമുള്ള രോഗബാധ പടരുന്ന സാഹചര്യത്തിൽ ബംഗാളിൽ (Bengal) ഞയറാഴ്ച്ച കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. നാളെ മുതൽ സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടും. സിനിമ തീയേറ്ററുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, ബ്യൂട്ടി സലൂണുകൾ തുടങ്ങിയവയെല്ലാം നാളെ മുതൽ അടച്ചിടുമെന്നും അറിയിച്ചിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

എല്ലാ ഓഫീസുകളിലും 50 ശതമാനം ആളുകൾ മാത്രമേ എത്താൻ പാടുള്ളൂവെന്നും അറിയിച്ചിട്ടുണ്ട്. ഇത് ഗവൺമെന്റ് ഓഫീസുകളും, പ്രൈവറ്റ് സ്ഥാപനങ്ങൾക്കും ബാധകമാണ്. അത് പോലെ തന്നെ യുകെയിൽ നിന്നുള്ള എല്ലാ വിമാന സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ട്. ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് യുകെയിലാണ്.


ALSO READ: Covid update | രാജ്യത്ത് 24 മണിക്കൂറിനിടെ 27,553 പുതിയ കോവിഡ് കേസുകൾ; 284 മരണം, ഒമിക്രോൺ കേസുകൾ 1,525 ആയി


രാജ്യത്ത് ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ പടർന്ന് പിടിക്കുകയാണ്, ബംഗാളിൽ ഇതുവരെ ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ 20 പേരിലാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ മാത്രം 4,512 പേർക്ക് കൂടി കോവിഡ് രോഗബാധയും സ്ഥിരീകരിച്ചിരുന്നു. ഏറ്റവും കൂടുതൽ രോഗബാധിതരുള്ള മൂന്നാമത്തെ സംസ്ഥാനമാണ് ബംഗാൾ.


ALSO READ:  Odisha | രാജ്യത്തെ കോവിഡ് കേസുകളിലെ വർധന; ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്ലാസുകൾ ആരംഭിക്കാനുള്ള തീരുമാനം മരവിപ്പിച്ച് ഒഡീഷ സർക്കാർ


രാജ്യത്ത് കോവിഡ് -19 കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ സ്കൂളുകൾ തുറക്കാനുള്ള തീരുമാനം ഒഡീഷ സർക്കാർ മരവിപ്പിച്ചു. ഒന്ന് മുതൽ അഞ്ച് വരെയള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി തിങ്കളാഴ്ച മുതൽ സ്‌കൂളുകൾ വീണ്ടും തുറക്കാനുള്ള തീരുമാനമാണ് മരവിപ്പിച്ചത്. ഉദ്യോഗസ്ഥർ സംസ്ഥാനത്തെ വിവിധ പ്രൈമറി സ്‌കൂളുകൾ സന്ദർശിച്ച് ബന്ധപ്പെട്ടവരുമായി ചർച്ച നടത്തിയതിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് വിദ്യാഭ്യാസ മന്ത്രി എസ്ആർ ദാഷ് പ്രസ്താവനയിലൂടെ അറിയിച്ചു.


ALSO READ: Covid Maharashtra | 10 മന്ത്രിമാർക്കും ഇരുപതിലധികം എംഎൽഎമാർക്കും കോവിഡ് സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി അജയ് പവാർ


ഇന്ന് രാജ്യത്ത് 27,553 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. 284 മരണങ്ങളും രേഖപ്പെടുത്തിയതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ ആകെ മരണസംഖ്യ 4,81,770 ആയി ഉയർന്നു. സജീവ കേസുകൾ 1,22,801 ആണ്.24 മണിക്കൂറിനുള്ളിൽ സജീവ കോവിഡ് കേസുകളിൽ 18,020 കേസുകളുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 9,249 പേർ കോവിഡിൽ നിന്ന് രോ​ഗമുക്തരായി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 3,42,84,561 ആയി.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക