Covid Maharashtra | 10 മന്ത്രിമാർക്കും ഇരുപതിലധികം എംഎൽഎമാർക്കും കോവിഡ് സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി അജയ് പവാർ

മഹാരാഷ്ട്രയിൽ 8,067 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മന്ത്രിമാർക്കും എംഎൽഎമാർക്കും കോവിഡ് സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി വ്യക്തമാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Jan 1, 2022, 01:51 PM IST
  • കോവിഡിന്റെ ആദ്യ രണ്ട് തരം​ഗങ്ങളും അതിരൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര
  • ഒമിക്രോൺ വകഭേദവും നിലവിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്
  • മഹാരാഷ്ട്രയിൽ 454 ഒമിക്രോൺ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്
  • ഡൽഹി, തമിഴ്‌നാട്, ഗുജറാത്ത്, കേരളം എന്നിവയാണ് ഒമിക്രോൺ കൂടുതലായി റിപ്പോർട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങൾ
Covid Maharashtra | 10 മന്ത്രിമാർക്കും ഇരുപതിലധികം എംഎൽഎമാർക്കും കോവിഡ് സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി അജയ് പവാർ

മുംബൈ: മഹാരാഷ്ട്രയിലെ 10 മന്ത്രിമാരും ഇരുപതിലധികം എംഎൽഎമാരും കോവിഡ് പോസിറ്റീവായതായി ഉപമുഖ്യമന്ത്രി അജിത് പവാർ. മഹാരാഷ്ട്രയിൽ 8,067 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മന്ത്രിമാർക്കും എംഎൽഎമാർക്കും കോവിഡ് സ്ഥിരീകരിച്ചതായി ഉപമുഖ്യമന്ത്രി വ്യക്തമാക്കിയത്.

കോവിഡിന്റെ ആദ്യ രണ്ട് തരം​ഗങ്ങളും അതിരൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. ഒമിക്രോൺ വകഭേദവും നിലവിൽ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. മഹാരാഷ്ട്രയിൽ 454 ഒമിക്രോൺ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ഡൽഹി (351), തമിഴ്‌നാട് (118), ഗുജറാത്ത് (115), കേരളം (109) എന്നിവയാണ് ഒമിക്രോൺ കൂടുതലായി റിപ്പോർട്ട് ചെയ്ത മറ്റ് സംസ്ഥാനങ്ങൾ.

ALSO READ: Covid updates in India | രാജ്യത്ത് 22,775 പുതിയ കോവിഡ് കേസുകൾ; 406 മരണം, ഒമിക്രോൺ കേസുകൾ 1,431 ആയി

മഹാരാഷ്ട്രയിൽ കോവിഡ് കേസുകൾ വീണ്ടും ഉയരുകയാണെങ്കിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും അജിത് പവാർ വ്യക്തമാക്കി. വിവാഹങ്ങൾ, സാമൂഹിക, രാഷ്ട്രീയ, മതപരമായ പരിപാടികൾ, ശവസംസ്‌കാര ചടങ്ങുകൾ എന്നിവയിൽ പങ്കെടുക്കുന്നതിന് മഹാരാഷ്ട്ര സർക്കാർ വ്യാഴാഴ്ച പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരുന്നു.

അതേസമയം, രാജ്യത്ത് 22,775 പുതിയ കോവി‍ഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ 406 മരണങ്ങളും രേഖപ്പെടുത്തി. ഇതോടെ ആകെ മരണസംഖ്യ 4,81,486 ആയി ഉയർന്നു. സജീവ കേസുകൾ 1,04,781 ആണ്. 8,949 പേർ രോ​ഗമുക്തരായി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 3,42,75,312 ആയി.

ALSO READ: കൗമാരക്കാർക്ക് വാക്സിനായി ഇന്നുമുതൽ രജിസ്റ്റർ ചെയ്യാം, വാക്സിനേഷൻ ജനുവരി 3ന്

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 161 പുതിയ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 1,431 ആയി. 488 ഒമിക്രോൺ ബാധിതർ രോ​ഗമുക്തരായതായും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ രോ​ഗമുക്തി നിരക്ക് 98.32 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

അതേസമയം, 15-18 പ്രായപരിധിയിലുള്ളവർക്കുള്ള കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും. ഓണ്‍ലൈൻ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും വാക്സിനേഷനായി രജിസ്റ്റർ ചെയ്യാം. www.cowin.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News