New Travel Guidelines: അന്താരാഷ്‌ട്ര യാത്രക്കാർക്കായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ മന്ത്രാലയം
രാജ്യത്ത് എത്തുന്ന അന്താരാഷ്‌ട്ര യാത്രക്കാർക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ജനുവരി 11 മുതൽ പ്രാബല്യത്തിൽ വരും.
New Delhi: രാജ്യത്ത് എത്തുന്ന അന്താരാഷ്‌ട്ര യാത്രക്കാർക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഈ പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ജനുവരി 11 മുതൽ പ്രാബല്യത്തിൽ വരും.
കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ നിര്‍ദ്ദേശ പ്രകാരം (Travel Guidelines) അന്താരാഷ്‌ട്ര യാത്രക്കാർ ഇന്ത്യയിലെത്തുമ്പോൾ, 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈനിൽ (home quarantine) കഴിയേണ്ടിവരും.
ക്വാറന്റൈൻ അവസാനിച്ചതിന് ശേഷമുള്ള എട്ടാം ദിവസം RT-PCR ടെസ്റ്റ് നടത്തേണ്ടതുണ്ടെന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നുണ്ട്.
Also Read: Omicron | ഒമിക്രോൺ വ്യാപനം; മുംബൈയിൽ കർശന നിയന്ത്രണം; നിയന്ത്രണങ്ങൾ ഇങ്ങനെ
അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 1,17,100 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 302 മരണവും സ്ഥിരീകരിച്ചു.
ഒമിക്രോണ്‍ കേസുകളും വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 377 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. രാജ്യത്ത് 3,007 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...