Omicron| ഫോണുകൾ സ്വിച്ച് ഓഫ്,അഡ്രസ്സുകൾ വ്യാജം, വിദേശത്ത് നിന്നെത്തിയ 100 പേർ അപ്രത്യക്ഷം
ഇവർ നൽകിയിരിക്കുന്ന അഡ്രസ്സ്, ഫോൺ നമ്പർ എന്നിവ വ്യാജമാണെന്ന് ഇതോടെ കണ്ടെത്തിക്കഴിഞ്ഞു
മുംബൈ: ഒമിക്രോൺ ഭീതിക്കിടിയിൽ മഹാരാഷ്ട്രയിൽ വിദേശത്ത് നിന്നും തിരിച്ചെത്തിയ 100 പേർ അപ്രത്യക്ഷം. താനെ ജില്ലയിലാണ് ഇവരെ കാണാതായത്. റിസ്ക് രാജ്യങ്ങളുടെ പട്ടികയിൽ ഉള്ളതിനാൽ ഇവരെല്ലാവരും നിർബന്ധമായും ഏഴ് ദിവസത്തെ ക്വാറൻറീനും എട്ടാം ദിവസം ടെസ്റ്റിങ്ങും ചെയ്യേണ്ടവരാണ്.
ഇവർ നൽകിയിരിക്കുന്ന അഡ്രസ്സ്, ഫോൺ നമ്പർ എന്നിവ വ്യാജമാണെന്ന് ഇതോടെ കണ്ടെത്തിക്കഴിഞ്ഞു. എല്ലാവരെയും കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
ALSO READ : Omicron | രാജ്യത്ത് ഒമിക്രോൺ ഭീതി വർധിക്കുന്നു; മഹാരാഷ്ട്രയിൽ പുതിയ ഏഴ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
ഒമിക്രോൺ ഭീതിയിൽ വളരെ അധികം ജാഗ്രതയിലാണ് മഹാരാഷ്ട്ര. ഇതിനോടകം ഇവിടെ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ ഇത്തരമൊരു പ്രശ്നം വളരെ ഗുരുതരമയാണ് അധികൃതർ കാണുന്നത്.
നിലവിൽ 10 ഒമിക്രോൺ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രണ്ട് ഡോസ് വാക്സിനും എടുത്തവർക്കാണ് ഒമിക്രോൺ ആദ്യം സ്ഥീരീകരിച്ചത്. 10 പേരിൽ ഒരു എൻ.ആ.ർ.ഐയും ഏഴ് വയസ്സുള്ള കുട്ടിയും ഉൾപ്പെടുന്നു.
ALSO READ : Omicron | ഡൽഹിയിലും ഒമിക്രോൺ; രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ കേസ്
അതേസമയെ ഒമിക്രോണിൻറെ ഭീകരാവസ്ഥ എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. രോഗം വളരെ വേഗത്തിൽ പടരുന്നതിനാൽ തന്നെയും ശക്തമായ നിരീക്ഷണമാണ് ആവശ്യമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...