Omicron | ഡൽഹിയിലും ഒമിക്രോൺ; രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ കേസ്

രോഗം സ്ഥിരീകരിച്ചയാളെ ഡൽഹി എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ വിദേശത്ത് നിന്നെത്തിയ 17 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും അവർ നിരീക്ഷണത്തിലുമാണ്

Written by - Zee Malayalam News Desk | Last Updated : Dec 5, 2021, 12:18 PM IST
  • താൻസാനിയിൽ നിന്ന് ഡൽഹിയിലെത്തിയ (Omicron New Delhi) വ്യക്തിയിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്.
  • ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി.
  • രോഗം സ്ഥിരീകരിച്ചയാളെ ഡൽഹി എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
  • ഇതുവരെ വിദേശത്ത് നിന്നെത്തിയ 17 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും അവർ നിരീക്ഷണത്തിലുമാണെന്ന് ഡൽഹി ആരോഗ്യമന്ത്രി
Omicron | ഡൽഹിയിലും ഒമിക്രോൺ; രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ കേസ്

ന്യൂ ഡൽഹി : രാജ്യതലസ്ഥാനത്തും കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ (Omicron) സ്ഥിരീകരിച്ചു. താൻസാനിയിൽ നിന്ന് ഡൽഹിയിലെത്തിയ (Omicron New Delhi) വ്യക്തിയിലാണ് പുതിയ വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം അഞ്ചായി. 

രോഗം സ്ഥിരീകരിച്ചയാളെ ഡൽഹി എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ വിദേശത്ത് നിന്നെത്തിയ 17 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും അവർ നിരീക്ഷണത്തിലുമാണെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ മാധ്യമങ്ങളോടായി പറഞ്ഞു.

ALSO READ : Omicron | ഒമിക്രോൺ ഇന്ത്യയിലും, കർണാടകയിൽ 2 പേരിൽ പുതിയ വകഭേദം കണ്ടെത്തി

ഇത് രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ ഒമിക്രോൺ കേസാണ്. കർണാടകയിൽ ആദ്യ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഗുജറാത്തിലും മഹാരാഷ്ട്രയിലിമായിട്ടാണ് മൂന്നും നാലും ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു. 

കേരളത്തിലും ഒമിക്രോൺ ഭീതി നിലനിൽക്കുകയാണ്. ബ്രിട്ടനിൽ നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. റഷ്യൻ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോൺ വകഭേദമാണോ എന്നറിയാൻ സാ൦പിൾ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചു. ഇദ്ദേഹത്തെ അമ്പലമുകൾ സർക്കാർ കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ALSO READ : Omicron | കൊച്ചിയിലെത്തിയ റഷ്യൻ സ്വദേശിക്ക് കോവിഡ്; ഒമിക്രോൺ വകഭേദമാണോയെന്ന് സ്ഥിരീകരിക്കാൻ സാംപിൾ പരിശോധനയ്ക്ക് അയച്ചു

സംസ്ഥാനങ്ങളോട് കർശന പ്രതിരോധ നടപടികൾ തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മാത്രമല്ല പരിശോധന, വാക്‌സിൻ വിതരണം എന്നിവയിൽ യാതൊരു വിധ മുടക്കവും ഉണ്ടാകരുതെന്നും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത്  കേരളം, കർണാടക, തമിഴ്നാട്, ഒഡിഷ, മിസോറം, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങളിലാണ്.

ALSO READ : Omicron Maharashtra| രാജ്യത്തെ നാലാമത്തെ കേസ്, മഹാരാഷ്ട്രയിലെ ഒമിക്രോൺ കേസ് വന്ന വഴി

ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്ന സംസ്ഥാനങ്ങളോട് കോവിഡ് വ്യാപനം കുറയ്ക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News