കൊൽക്കത്ത: ഒമിക്രോൺ കേസുകളും കോവി‍ഡ് കേസുകളും വർധിക്കുന്ന സാഹചര്യത്തിൽ യുകെയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള എല്ലാ വിമാനങ്ങളും താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ച് മമത ബാനർജി സർക്കാർ. ജനുവരി 3 മുതലാണ് വിലക്കേർപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വൻ വർധനവ് ഉണ്ടായതിന് പിന്നാലെയാണിത്. കോവിഡ് കേസുകൾ വർധിക്കുന്ന മേഖലകളിൽ സംസ്ഥാന സർക്കാർ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് നേരത്തെ മമത ബാനർജി പറഞ്ഞിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

“ഒമിക്രോൺ കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത് യുകെയിൽ നിന്ന് വരുന്നവരിലാണ്. ഒമിക്രോൺ കേസുകൾ കൂടുതലുള്ള രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന കാര്യം കേന്ദ്രം തീരുമാനിക്കണമെന്നും മമത ബാനർജി പറഞ്ഞിരുന്നു. 


Also Read: ഒമിക്രോൺ; വേണം കരുതൽ, പുതുവത്സരാഘോഷം അതീവ ജാ​ഗ്രതയിൽ - വീണാ ജോർജ്


കോവിഡ് സാഹചര്യം അവലോകനം ചെയ്യാനും സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും തുറന്ന് പ്രവർത്തിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


Also Read: സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയം, സ്കൂളുകൾ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി


ഗംഗാസാഗർ മേളയ്ക്ക് നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തില്ലെന്നും മമത ബാനർജി അറിയിച്ചു. കോവിഡ്-19 സമയത്ത് കുംഭമേളയ്ക്ക് എന്തെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നോ?”. യുപിയിൽ നിന്നും ബിഹാറിൽ നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും ഗംഗാ സാഗർ മേളയ്ക്ക് വരുന്ന ആളുകളെ തടയാൻ കഴിയില്ല. ഇവിടെ വരുന്നവർ കോവിഡ് 19 പ്രോട്ടോക്കോളുകൾ പാലിക്കുമെന്നും മമത അറിയിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.