സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയം, സ്കൂളുകൾ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി

ഒമിക്രോൺ സാഹചര്യം വിലയിരുത്തിയ ശേഷം സ്കൂളുകളിൽ പൂർണതോതിൽ ക്ലാസുകൾ നടത്തിയാൽ മതിയെന്ന തീരുമാനം സർക്കാർ നേരത്തെ എടുത്തിരുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 30, 2021, 03:01 PM IST
  • സംസ്ഥാനത്ത് ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
  • അടിയന്തര സാഹചര്യമുണ്ടായാല്‍ അപ്പോള്‍ തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
  • ഒമിക്രോൺ സാഹചര്യം വിലയിരുത്തിയ ശേഷം സ്കൂളുകളിൽ പൂർണതോതിൽ ക്ലാസുകൾ നടത്തിയാൽ മതിയെന്ന തീരുമാനം സർക്കാർ നേരത്തെ എടുത്തിരുന്നു.
സംസ്ഥാനത്ത് സ്ഥിതി നിയന്ത്രണവിധേയം, സ്കൂളുകൾ അടയ്ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി

തിരുവനന്തപുരം: ഒമിക്രോൺ (Omicron) പശ്ചാത്തലത്തിൽ രാജ്യത്തെങ്ങും നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോൾ സംസ്ഥാനത്ത് നിലവിലെ സ്ഥിതി നിയന്ത്രണവിധേയമാണെന്നും സ്കൂൾ അടയ്ക്കേണ്ടതില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി (Minister V Sivankutty). സംസ്ഥാനത്ത് ഇപ്പോൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. അടിയന്തര സാഹചര്യമുണ്ടായാല്‍ അപ്പോള്‍ തീരുമാനമെടുക്കാമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.

ഒമിക്രോൺ സാഹചര്യം വിലയിരുത്തിയ ശേഷം സ്കൂളുകളിൽ പൂർണതോതിൽ ക്ലാസുകൾ നടത്തിയാൽ മതിയെന്ന തീരുമാനം സർക്കാർ നേരത്തെ എടുത്തിരുന്നു. ക്രിസ്തുമസ് അവധി കഴിഞ്ഞു സ്കൂൾ തുറക്കുമ്പോൾ പൂർണസമയ ക്ലാസുകൾ തുടങ്ങാൻ നേരത്തേ ആലോചനകളുണ്ടായിരുന്നു.

Also Read: Covid 19 Spread : കോവിഡ് കേസുകളിൽ വൻ വർധന: കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ 

അതേസമയം കിഴക്കമ്പലത്ത് അതിഥി തൊഴിലാളികൾ പോലീസിനെ ആക്രമിച്ച സംഭവത്തിൽ കിറ്റെക്സിൽ പരിശോധന നടത്തിയ ലേബർ കമ്മിഷണറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ മുഖ്യമന്ത്രിക്ക് കൈമാറുമെന്നും മന്ത്രി പറഞ്ഞു. തൊഴിൽ നിയമങ്ങൾ ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. ആര്യ രാജേന്ദ്രനെതിരെയുള്ള കെ. മുരളീധരന്റെ പ്രസ്‍താവന മാന്യതയുടെ എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നതാണെന്നും വി. ശിവൻകുട്ടി പറഞ്ഞു. 

ഒമിക്രോൺ വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയിട്ടുള്ള രാത്രികാല നിയന്ത്രണം ഇന്നുമുതൽ ആരംഭിക്കും. ജനുവരി രണ്ട് വരെയാണ് നിയന്ത്രണം. ദേവാലയങ്ങളിലടക്കം രാത്രി പത്തു മണിക്ക് ശേഷം ഒരു കൂടിച്ചേരലും പാടില്ലെന്നാണ് സർക്കാർ ഉത്തരവ്. രാത്രി 10 മുതൽ രാവിലെ 5 വരെയാണു നിയന്ത്രണം. ശബരിമല, ശിവഗിരി തീർഥാടകർക്ക് ഇളവുണ്ട്. 

Also Read: Omicron Covid Variant : ഒമിക്രോൺ കോവിഡ് വകഭേദം: ഡൽഹിയിൽ 46 ശതമാനം കോവിഡ് രോഗബാധയും ഒമിക്രോൺ മൂലം, സമൂഹവ്യാപനമെന്ന് സംശയം

രാത്രി 10 നു ശേഷമുളള പുതുവത്സരാഘോഷങ്ങൾക്കും നിയന്ത്രണം ബാധകമാണെന്നു ദുരന്തനിവാരണ വകുപ്പ് വ്യക്തമാക്കി. പൊതുസ്ഥലങ്ങളിൽ ഉൾപ്പെടെ മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂടിച്ചേരലുകൾ അനുവദിക്കില്ല. അടിയന്തര ആവശ്യങ്ങൾക്കു രാത്രി പുറത്തിറങ്ങുന്നവർ സ്വന്തം സാക്ഷ്യപത്രം കരുതണം. ‌ഹോട്ടലുകൾ റസ്റ്റോറൻറുകൾ ബാറുകൾ ക്ലബുകൾ എന്നിവയ്ക്കും നിയന്ത്രണമുണ്ട്. തിയേറ്ററുകളിലെ സെക്കൻറ് ഷോക്കും വിലക്കുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News