Omicron Update | മഹാരാഷ്ട്രയിൽ രണ്ട് പേർക്കും കൂടി ഒമിക്രോൺ, രാജ്യത്തെ ആകെ കേസുകൾ 23 ആയി
ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ യുവാവിനും അമേരിക്കയിൽ നിന്നെത്തിയ സുഹൃത്തിനുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഏഴ് പേരിലാണ് രോഗബാധ കണ്ടെത്തിയിരുന്നത്.
മുംബൈ : രാജ്യത്ത് രണ്ട് പേർക്കും കൂടി ഒമിക്രോൺ രോഗ ബാധ സ്ഥിരീകരിച്ചു. മഹരാഷ്ട്രയിലാണ് പുതുതായി രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഒമിക്രോൺ കോവിഡ് വകഭേദം സ്ഥിരീകരിക്കുന്നവരുടെ എണ്ണം 10 ആയി. രാജ്യത്തെ ആകെ കേസുകൾ 23 ആയി ഉയർന്നു.
ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ യുവാവിനും അമേരിക്കയിൽ നിന്നെത്തിയ സുഹൃത്തിനുമാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഏഴ് പേരിലാണ് രോഗബാധ കണ്ടെത്തിയിരുന്നത്.
മഹാരാഷ്ട്രയ്ക്ക് പുറമെ രാജസ്ഥാൻ, ഡൽഹി, കർണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഒമിക്രോൺ ബാധ രേഖപ്പെടുത്തിയിരിക്കുന്നത്. ജയ്പൂരിലെ ഒരു കുടുംബത്തിലെ 9 പേർക്കാണ് രോഗ ബാധ.
രാജ്യത്ത് ആദ്യം ഒമിക്രോൺ ബാധ സ്ഥിരീകരിച്ച കർണാടകയിൽ രണ്ട് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹിയിലും ഗുജറാത്തിലുമായി ഓരോ കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ALSO READ : Omicron Variant: ഒമിക്രോൺ ഇന്ത്യയിലെ കുട്ടികളെ ബാധിക്കുമോ? വിദഗ്ധർ പറയുന്നത് എന്താണ്?
ഒമിക്രോൺ ബാധ പ്രതിരോധിക്കുന്നതിനായി രാജ്യത്തെ വാക്സിനേഷന്റെ വേഗത വർധിപ്പിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം. കൂടാതെ ബുസ്റ്റർ ഡോസ് അനുവദിക്കാനും മന്ത്രിലായം തയ്യറെടുക്കുന്നുണ്ട്. 18 വയസിൽ താഴെയുള്ള കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകാനുള്ള നടപടികൾ ഒരുങ്ങുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...