Omicron India Latest News Today: രാജ്യം ഒമിക്രോൺ ഭീതിയിലേയ്ക്ക്, 17 പുതിയ കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഇന്ത്യയിലെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 21 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ രാജസ്ഥാന്‍, മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, കര്‍ണാടക എന്നിവിടങ്ങളിലാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.
കൊറോണയുടെ പുതിയ വകഭേദം Omicron വ്യാപിക്കാന്‍ ആരംഭിച്ചതോടെ ജനങ്ങള്‍ ഭീതിയിലാണ്. കോവിഡ്-19 കുട്ടികളെ കാര്യമായി ബാധിച്ചിരുന്നില്ല. എന്നാല്‍, ഒമിക്രോണ്‍ കുട്ടികളെ ബാധിക്കുമോ എന്ന സംശയമാണ് ഇപ്പോള്‍ മാതാപിതാക്കളുടെയുള്ളില്‍.
അടുത്തിടെ കണ്ടെത്തിയ കൊറോണയുടെ പുതിയ വകഭേദമായ ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയിലെ കുട്ടികളെ ബാധിക്കുന്നതുപോലെ മറ്റ് രാജ്യങ്ങളിലെ കുട്ടികളെ ബാധിക്കാനിടയില്ലെന്നാണ് മൈക്രോബയോളജിസ്റ്റ് ഡോ.സൗമിത്ര ദാസ് പറയുന്നത്. ഇത് ഇന്ത്യയിലെ മാതാപിതാക്കള്‍ക്ക് ഏറെ ആശ്വാസകരമായ വാര്‍ത്തയാണ്.
Also Read: Omicron | ഡൽഹിക്ക് പുറമെ രാജസ്ഥാനിലും ഒമിക്രോൺ രോഗബാധ; രാജ്യത്തെ ആകെ കേസുകൾ 21 ആയി
കൊറോണ വൈറസിന്‍റെ മുൻ തരംഗങ്ങൾ പ്രധാനമായും മുതിർന്നവരെയാണ് ബാധിച്ചത്. എന്നാൽ കോവിഡ് -19ന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ 5 വയസിന് താഴെയുള്ള കുട്ടികൾക്കിടയിൽ ഗുരതരമായ സാഹചര്യം സൃഷ്ടിക്കുന്നതായും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടത് അനിവാര്യമാകുന്നതായും ചൂണ്ടിക്കാട്ടി ദക്ഷിണാഫ്രിക്കൻ ആരോഗ്യ ഉദ്യോഗസ്ഥർ ആശങ്ക ഉന്നയിച്ചിരുന്നു.
എന്നാൽ, വിദേശരാജ്യങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഇന്ത്യയിൽ പകർച്ചവ്യാധികളുടെ വ്യാപനം എന്നാണ് മൈക്രോബയോളജിസ്റ്റ് ഡോ. സൗമിത്ര ദാസ് പറയുന്നത്.
ദക്ഷിണാഫ്രിക്കയിലോ മറ്റ് രാജ്യങ്ങളിലോ ഈ പുതിയ വകഭേദം ബാധിക്കുന്ന രീതിയിൽ ഒമിക്രോണ്‍ ഇന്ത്യക്കാരെ ബാധിക്കുമോ? എന്നാണ് ഇപ്പോള്‍ ആശങ്ക. വ്യക്തികളുടെ രോഗപ്രതിരോധ ശേഷി, അവരുടെ ഭക്ഷണ ശീലങ്ങൾ, ആതിഥേയ ജനിതകപ്രത്യേകതകള്‍, അണുബാധയുമായുള്ള ശരീരത്തിന്‍റെ ശക്തമായ പ്രതിരോധം എന്നിവ ഏതൊരു വൈറസിന്‍റെയും പ്രവർത്തനം നിർണ്ണയിക്കുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു.
ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും 'അനാവശ്യ പരിഭ്രാന്തിയുടെ ആവശ്യമില്ല എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോവിഡിനെ പ്രതിരോധിക്കാന്‍ അനുയോജ്യമായ പെരുമാറ്റം പിന്തുടരുകയും രണ്ട് ഡോസ് വാക്സിനുകൾ എടുക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ, പരിഭ്രാന്തരാകേണ്ട യാതൊരു ആവശ്യമില്ല, എന്നാൽ തികഞ്ഞ ജാഗ്രത പാലിക്കേണ്ടത് ആവശ്യമാണ്, അദ്ദേഹം പറഞ്ഞു.
അതേസമയം, ഇന്ത്യയില്‍ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 21 ആയി. ഇവരില്‍ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് അടുത്തിടെ വന്നവരോ അല്ലെങ്കിൽ അത്തരം ആളുകളുമായി സമ്പർക്കം പുലർത്തുന്നവരോ ആണ്. ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ രാജ്യം വീണ്ടും തികഞ്ഞ ജാഗ്രതയിലേയ്ക്ക് നീങ്ങുകയാണ്...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...