Mohali Building Collapse: മൊഹാലിയിൽ ആറുനില കെട്ടിടം തകർന്നുവീണ് ഒരു മരണം; നിരവധിപ്പേർ കുടുങ്ങിയതായി സംശയം
Mohali Building Collapse: പെൺകുട്ടിയെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൊഹാലി: പഞ്ചാബിൽ ആറുനില കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ ഒരു മരണം. ഹിമാചൽ പ്രദേശ് സ്വദേശി ദൃഷ്ടി വെർമ്മ (22) ആണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ടോടെയാണ് കെട്ടിടം തകർന്ന് വീണ് അപകടമുണ്ടായത്. ഗുരുതര പരിക്കുകളോടെയാണ് എൻഡിആർഎഫ് സംഘം പെൺകുട്ടിയെ പുറത്തെടുത്തത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. അവശിഷ്ടങ്ങൾക്കുള്ളിൽ എത്രപേർ കുടുങ്ങിയെന്നത് സംബന്ധിച്ച് ഇപ്പോഴും കൃത്യമായ വിവരം ലഭിച്ചിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
15 ഓളം പേർ കുടുങ്ങിയതായാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ദുഃഖകരമായ സംഭവമാണ് നടന്നതെന്നും നിർമാണത്തിലിരിക്കുന്ന കെട്ടിടം തകർന്നുവീണതിന് പിന്നിലെ കാരണക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ വ്യക്തമാക്കി. ഉദ്യോഗസ്ഥരെല്ലാം സ്ഥലത്തുണ്ട്. റെസ്ക്യൂ ടീമിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. അവരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. കെട്ടിടത്തിനടുത്തുള്ള ബേസ്‌മെന്റിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് പിന്നാലെയാണ് കെട്ടിടം തകര്‍ന്നുവീണതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.