New Delhi: 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയത്തില്‍ ഒരു സുപ്രധാന ചുവടുവയ്പ്പ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയിരിയ്ക്കുകയാണ്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന സംവിധാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായി കേന്ദ്ര സർക്കാർ ഒരു കമ്മിറ്റിയും രൂപീകരിച്ചു. മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആണ് ഈ സമിതിയുടെ അദ്ധ്യക്ഷന്‍.


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  One Nation One Election: ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ്, കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍, മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷന്‍ 


'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന സംവിധാനം നടപ്പാക്കുന്നതിന്‍റെ ഭാഗമായി കമ്മിറ്റി രൂപീകരിയ്ക്കുകയും കമ്മിറ്റി അംഗങ്ങളെ ഉടന്‍ തന്നെ അറിയിയ്ക്കുകയും ചെയ്യുമെന്നാണ് സൂചന. ഇതിനു പിന്നാലെ രാജ്യത്ത് ഈ വര്‍ഷം തന്നെ പൊതുതിരഞ്ഞെടുപ്പ് നടക്കുമെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമായിരിയ്ക്കുകയാണ്. 


അതിപ്രധാനമായ ബില്ലുകള്‍ അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ പാർലമെന്‍റിന്‍റെ  പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറത്ത് വന്നത്. പാർലമെന്‍റിന്‍റെ  പ്രത്യേക സമ്മേളനം ഈ മാസം, അതായത് സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയുള്ള തിയതികളില്‍ നടക്കും. ഇതിന്‍റെ ഭാഗമായി സെക്രട്ടറി തലത്തിലെ എല്ലാ ഉദ്യോഗസ്ഥരുടെയും അവധികൾ റദ്ദാക്കിയിട്ടുണ്ട്.  ഇത് സംബന്ധിച്ച അറിയിപ്പ് ഇതിനോടകം പുറത്ത് വന്നു. 


ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുന്നതിന്‍റെ ഭാഗമായി തിരക്കിട്ട നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്. വൺ നേഷൻ വൺ ഇലക്ഷൻ എന്ന സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദ മുൻ രാഷ്ട്രപതി രാംനാഥുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാംനാഥ് കോവിന്ദിന്‍റെ വസതിയിൽ വച്ചായിരുന്നു ഈ നിര്‍ണ്ണായക കൂടിക്കാഴ്ച. മണിക്കൂറിലധികം നീണ്ടുനിന്നു എന്നാണ് റിപ്പോര്‍ട്ട്. 


അതേസമയം, കേന്ദ്ര സര്‍ക്കാര്‍ തിരക്കിട്ട് കൈക്കൊണ്ട ഈ തീരുമാനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ അതൃപ്തി പ്രകടിപ്പിച്ചു. അതായത്, സമിതിയുടെ അദ്ധ്യക്ഷനായി മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ പേര് നിര്‍ദ്ദേശിച്ചതിനെതിരെ പ്രതിപക്ഷ പാർട്ടികൾ കനത്ത എതിർപ്പ് ആണ്  പ്രകടിപ്പിച്ചത്.


കേന്ദ്ര സര്‍ക്കാര്‍ വിളിച്ച് ചേര്‍ത്ത ഈ പ്രത്യേക സമ്മേളനവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സർക്കാരിനെ കടന്നാക്രമിക്കുകയാണ്. പാർലമെന്‍റിന്‍റെ ശീതകാല സമ്മേളന തീയതി അറിയിക്കണമെന്ന് എഐഎംഐഎം അദ്ധ്യക്ഷന്‍ അസദുദ്ദീൻ ഒവൈസി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ഭരണഘടനാ വിരുദ്ധമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്നത് രാജ്യത്തിന്‍റെ നല്ല ഭാവിക്കായി എടുക്കേണ്ട ശരിയായ തീരുമാനമാണെന്നാണ് ബിജെപി നേതാക്കള്‍ അഭിപ്രായപ്പെടുന്നത്. രാജ്യത്ത് ആവർത്തിച്ചുള്ള തിരഞ്ഞെടുപ്പുകൾ മൂലം ഖജനാവിലെ പണവും സമ്പത്തും അമിതമായി പാഴാക്കുന്നുണ്ടെന്ന് ലോ കമ്മീഷൻ റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ടെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. 


എന്നാല്‍, ഭരണഘടനയുടെ നിലവിലുള്ള ചട്ടക്കൂടിനുള്ളിൽനിന്നുകൊണ്ട്  ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് സാധ്യമല്ല, അതിനാൽ ആവശ്യമായ ചില ഭരണഘടനാ ഭേദഗതികൾ നിർദ്ദേശിയ്ക്കും. അതേസമയം ഭരണഘടനയിൽ സമൂലമായ ഭേദഗതി വേണമെന്നും അത് ചർച്ച ചെയ്യപ്പെടുമെന്നും കമ്മീഷൻ ഉറപ്പുനൽകിയിട്ടുണ്ട്.


ലോക്‌സഭാ, സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പുകൾ ഒരേസമയം നടത്തുന്നതിനുള്ള പ്രായോഗിക മാർഗരേഖയും ചട്ടക്കൂടും തയ്യാറാക്കുന്നതിനായി വിഷയം കൂടുതൽ അന്വേഷണത്തിനായി നിയമ കമ്മീഷനെ ഏൽപ്പിച്ചിട്ടുണ്ടെന്ന് പാർലമെന്‍റിന്‍റെ വർഷകാല സമ്മേളനത്തിൽ നിയമമന്ത്രി അർജുൻറാം മേഘ്‌വാൾ പറഞ്ഞിരുന്നു. ഭരണഘടനാ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒരു രാജ്യം ഒരു  നിയമം ബിൽ (UCC) നടപ്പിലാക്കുകയാണെങ്കിൽ, ഇതിനായി കുറഞ്ഞത് 5 ഭേദഗതികളെങ്കിലും ഭരണഘടനയിൽ വരുത്തേണ്ടി വരും എന്നാണ് സൂചനകള്‍. 


രാജ്യത്ത് മുമ്പ് ഒരേസമയം തിരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. അതായത്,  1951-1952, 1957, 1962, 1967 വർഷങ്ങളിൽ ലോക്‌സഭയിലും രാജ്യത്തെ എല്ലാ നിയമസഭകളിലും ഒരേസമയം തിരഞ്ഞെടുപ്പ് നടന്നിരുന്നുവെന്നാണ് ചരിത്രം പറയുന്നത്.  



 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.