One Nation One Election: `ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്`; റിപ്പോർട്ടിന് അംഗീകാരം നല്കി കേന്ദ്ര സര്‍ക്കാര്‍
റാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ ബിൽ അവതരിപ്പിച്ചേക്കും.
'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' റിപ്പോർട്ട് അംഗീകരിച്ച് കേന്ദ്ര മന്ത്രി സഭ. റാം നാഥ് കോവിന്ദ് അധ്യക്ഷനായ സമിതിയാണ് റിപ്പോർട്ട് സമർപ്പിച്ചത്. വരാനിരിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ ഇത് സംബന്ധിച്ച ബിൽ പാർലമന്റിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഒറ്റ തിരഞ്ഞെടുപ്പ് സംവിധാനം 2014 മുതൽ നരേന്ദ്ര മോദി സർക്കാർ മുന്നോട്ട് വയ്ക്കുന്ന ആശയമാണ്. ലോക്സഭ, നിയമ സഭ, തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്തണമെന്ന നിർദ്ദേശമാണ് റിപ്പോർട്ട് പ്രധാനമായും മുന്നോട്ട് വയ്ക്കുന്നത്. അടിക്കടി തിരഞ്ഞെടുപ്പ് നടത്തുന്നത് ചെലവ് വർദ്ധിപ്പിക്കുമെന്നും ഇത് രാജ്യത്തിന്റെ പുരോഗതിക്ക് തടസ്സമാകുമെന്നും ചെങ്കോട്ടയിലെ സ്വാതന്ത്രദിന പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞിരുന്നു.
Read Also: നഗ്നപൂജയ്ക്ക് നിർബന്ധിച്ചു; ഭർത്താവും സുഹൃത്തും പിടിയിൽ
രണ്ടാം മോദി സർക്കാരിന്റെ കാലത്താണ് ഒറ്റ തിരഞ്ഞെടുപ്പിനെ പറ്റി പഠിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചത്. ആദ്യ ഘട്ടമെന്ന നിലയിൽ ലോക്സഭയിലേക്കും നിയമ സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ ഒരുമിച്ച് നടത്താനും തുടർന്ന് നൂറു ദിവസത്തിനുള്ളിൽ തദ്ദേശസ്ഥാപനങ്ങളെ ഏകോപിപിച്ച് ഒറ്റയടിക്ക് തിരഞ്ഞെടുപ്പ് പൂർത്തീകരിക്കാനുമാണ് റിപ്പോർട്ട് നിർദ്ദേശിക്കുന്നത്.
ഒറ്റ വോട്ടർപട്ടികയും ഒറ്റ തിരിച്ചറിയൽ കാർഡും, നിർദ്ദേശങ്ങൾ നടപ്പാക്കാൻ പ്രത്യേക സമിതിയെ നിയോഗിക്കുക, കണക്കെടുപ്പ് നടത്തി വോട്ടിങ് യന്ത്രങ്ങളുടെയും വിവിപാറ്റിന്റെയും ലഭ്യത, സുരക്ഷാസൗകര്യങ്ങൾ എന്നിവ ഉറപ്പാക്കുക തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു.
അതേസമയം റിപ്പോർട്ട് പ്രായോഗികമല്ലെന്ന് കോൺഗ്രസും നാടകമെന്ന് തൃണമൂലും പ്രതികരിച്ചു. 'ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്' നടപ്പാക്കണമെങ്കിൽ കുറഞ്ഞത് അഞ്ച് ഭരണഘടനാ ഭേദഗതിയെങ്കിലും വേണ്ടി വരുമെന്നും അതിനാവശ്യമായ അംഗബലം ലോക്സഭയിലോ രാജ്യസഭയിലോ പ്രധാനമന്ത്രിക്കില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.