തമിഴ്‌‌നാട് സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് ജനപ്രിയ  പ്രഖ്യാപനങ്ങളാണ്  മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ നടത്തിയത്. അഞ്ചിന പ്രഖ്യാപനത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സൗജന്യ പ്രഭാത ഭക്ഷണ പദ്ധതിയും ഉൾപ്പെടുന്നു.  ഒന്നു മുതൽ അഞ്ചു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് സൗജന്യ പ്രഭാത ഭക്ഷണം നൽകുക. 


COMMERCIAL BREAK
SCROLL TO CONTINUE READING

ചെന്നൈയിലെ 708 കേന്ദ്രങ്ങളിലും 21 കോർപറേഷനുകളിലും 63 നഗരസഭകളിലുമാണ് ആദ്യ ഘട്ടത്തിൽ പദ്ധതി നടപ്പാക്കും. 180 കോടി രൂപ ഇതിനായി വകയിരുത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു. മറ്റ് പ്രഖ്യാപനങ്ങളിൽ  ആറ് വയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള പ്രത്യേക പോഷകാഹാര പദ്ധതിയുമുണ്ട്.  പൊതുജനാരോഗ്യ പഠനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് പ്രഖ്യാപനം. 708 നഗര പൊതുജനാരോഗ്യ കേന്ദ്രങ്ങളും പ്രഖ്യാപിച്ചു


മുഖ്യമന്ത്രിയായി ഒരു വർഷം പൂർത്തിയാകുമ്പോൾ, ഡിഎംകെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങളിൽ 60 മുതൽ 70 ശതമാനം വരെ സർക്കാർ പൂർത്തിയാക്കിയതാും സ്റ്റാലിൻ നിയമസഭയിൽ പറഞ്ഞു.  ഡിഎംകെ ഭരണത്തിന് ദ്രാവിഡ മോഡൽ എന്ന പേരും സ്റ്റാലിൻ മുന്നോട്ടുവച്ചു.


ഡി.എം.കെ ആവിഷ്കരിച്ച് നടപ്പാക്കുന്ന ദ്രാവിഡ മോഡൽഭരണത്തിന് സംസ്ഥാനത്ത് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. ജനങ്ങളുടെ നീതിയ്ക്കും  സംസ്ഥാനത്തിൻറെ സാമ്പത്തിക വളർച്ചയും ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ നയപരിപാടികൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.