Mumbai: രാജ്യത്ത് ഉള്ളിവില വീണ്ടും റെക്കോര്‍ഡ്‌  കുതിപ്പില്‍,  കഴിഞ്ഞ രണ്ടു ദിവസത്തിനിടെ  4500 രൂപയിലേയ്ക്കാണ് ഉള്ളിവില  ഉയര്‍ന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മഹാരാഷ്ട്രയില്‍ ക്വിന്‍റലിന് 970 രൂപയായിരുന്ന ഉള്ളിവിലയില്‍  (Onion price) കനത്ത വര്‍ദ്ധനവ്‌ കഴിഞ്ഞ  രണ്ട് ദിവസത്തിനിടെയാണ് ഉണ്ടായത്. മഹാരാഷ്ട്രയിലെ  (Maharashtra) നാസിക്കിലുള്ള ലസല്‍ഗോണ്‍ മണ്ടിയിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം ഉള്ളിവില റെക്കോര്‍ഡിലെത്തിയിരിക്കുന്നത്. ഇപ്പോള്‍ ക്വിന്‍റലിന്  4500 രൂപയാണ് വില. 


അതേസമയം, വരും ദിവസങ്ങളില്‍ ഉള്ളിവില വീണ്ടും ഉയരുമെന്നാണ് റിപ്പോര്‍ട്ട്.  ഈ സീസണില്‍ മഴ വര്‍ദ്ധിച്ചതാണ്  ഒരു ഇടവേളയ്ക്ക് ശേഷം ഉള്ളിവില വീണ്ടും  കൂടാന്‍ ഇടയായതെന്നാണ് അനുമാനം.   55-60 രൂപയാണ് ഇപ്പോള്‍ ഉള്ളിയ്ക്കുള്ള മാര്‍ക്കറ്റ് വില.


എന്നാല്‍, ഈ വില വര്‍ദ്ധന  അധിക സമയം നീണ്ടുപോകില്ലെന്നാണ് മഹാരാഷ്ട്രയിലെ ചില വ്യാപാരികളുടെ അഭിപ്രായം. മധ്യപ്രദേശ്, മഹാരാഷ്ട്ര, എന്നിവിടങ്ങളിലെ ചില മേഖലകളില്‍ നിന്നും ഉള്ളി വിപണിയിലെത്തുന്നതോടെ നാസികില്‍ ഉള്ളിവിലയിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ് താനേ കുറയുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്. 


ഉള്ളിവില ഇതേനിലയില്‍  തുടരുകയാണെങ്കില്‍ 2019ന്‍റേതിന് സമാനമായ   ഒരു സാഹചര്യമാണ് വരാനിരിയ്ക്കുന്നത്.  മഹാരാഷ്ട്രയില്‍ പ്രളയത്തെ തുടര്‍ന്നായിരുന്നു അന്ന് ഉള്ളി വില റെക്കോര്‍ഡിലെത്തിയത്.


Also read: Onion Price: വീണ്ടും കണ്ണീരിലാഴ്ത്തി ഉള്ളിവില; 15 ദിവസത്തിനുള്ളിൽ ഉയർന്നത് ഇരട്ടിയിലധികം!


രാജ്യത്ത് കര്‍ഷക സമരം  തുടരുകയാണ്, പെട്രോള്‍, ഡീസല്‍,  പാചകവാതക വില ദിനംപ്രതി ഉയര്‍ന്നുകൊണ്ടിരിക്കുന്നു, ഈ  സാഹചര്യത്തില്‍ ഉള്ളിവിലയില്‍ കൂടി വര്‍ദ്ധനവുണ്ടായാല്‍ അത് കുടുംബ ബജറ്റിന്‍റെ  തന്നേ താളം തെറ്റിക്കുമോ എന്ന ആശങ്കയും ഇല്ലാതില്ല..... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.