മുംബൈയില്‍ ഉള്ളി മോഷണം; ദൃശ്യങ്ങള്‍ പുറത്ത്
മുംബൈയിലെ ഡോംഗ്രി മാര്‍ക്കറ്റിലാണ് ഒടുവില്‍ ഉള്ളിയുടെ മോഷണം നടന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സാധാരണയായി നമ്മള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് സ്വര്‍ണ്ണത്തിന്‍റെയും, പണത്തിന്‍റെയും മോഷണമാണെങ്കില്‍ ഇന്ന് നമ്മുടെ രാജ്യത്ത് നടക്കുന്നതില്‍ കൂടുതലും ഉള്ളിയുടെ മോഷണമാണ്.
അതിന്‍റെ കാരണമെന്തെന്നാല്‍ മറ്റൊന്നുമല്ല ഉള്ളിയുടെ വില കുതിച്ചുയരുന്നതുതന്നെ. ഇതോടെ ഇപ്പോള്‍ ഉള്ളി മോഷണം തുടര്‍ക്കഥയാകുകയാണ്.
മുംബൈയിലെ ഡോംഗ്രി മാര്‍ക്കറ്റിലാണ് ഒടുവില്‍ ഉള്ളിയുടെ മോഷണം നടന്നതായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാര്‍ക്കറ്റിലെ രണ്ടു കടകളില്‍ നിന്നായി മോഷ്ടാക്കള്‍ കവര്‍ന്നത് ഒന്നും രണ്ടും കിലോയല്ല മറിച്ച് 168 കിലോയാണ്.
ഡിസംബര്‍ അഞ്ചിനായിരുന്നു മോഷണം നടന്നത് അതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു.
മോഷണം പോയ ഉള്ളിയ്ക്ക് ഏകദേശം ഇരുപതിനായിരത്തിലധികം രൂപ വിലവരുമെന്നാണ് റിപ്പോര്‍ട്ട്.
ഇപ്പോള്‍ രാജ്യത്ത് കൂടുതലായും മോഷണം നടക്കുന്നത് ഉള്ളിയാണ്.
ഉള്ളി മോഷണത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ കാണാം: