അഹമ്മദാബാദ്: കൊറോണ വൈറസ് (Corona Virus)തടയാനുള്ള നിയമങ്ങളുടെ ലംഘനത്തിൽ കർശന നിലപാട് സ്വീകരിച്ചുകൊണ്ട് ഗുജറാത്ത് സർക്കാർ (Gujarat) രംഗത്ത്.  ഇതിന്റെ അടിസ്ഥാനത്തിൽ  വിവാഹ ചടങ്ങിനായി ഓൺലൈൻ രജിസ്ട്രേഷൻ (Online Registration) നിർബന്ധമാക്കിയിരിക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഇനി രജിസ്റ്റർ ചെയ്യാതെ വിവാഹചടങ്ങ് നടത്തിയാൽ  ബന്ധപ്പെട്ടവർക്കെതിരെ നടപടിയെടുക്കും. കൊറോണ (Corona) ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ലംഘിച്ചതായി സർക്കാരിന് തുടർച്ചയായി പരാതികൾ ലഭിക്കുന്നുണ്ടായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ മനസിലാക്കാൻ വീണ്ടും വീണ്ടും ശ്രമിച്ചെങ്കിലും ഒരു മാറ്റവുമില്ലാതായത് കൊണ്ടാണ്  വിവാഹങ്ങൾക്ക് ഓൺലൈൻ അനുമതി നിർബന്ധമാക്കിയത്.


Also read: Post Office ൽ ഇന്നുമുതൽ പുതിയ നിയമം, മിനിമം ബാലൻസ് ഇല്ലെങ്കിൽ..! 


പുതിയ Software ൽ കാര്യങ്ങൾ നടക്കുകയാണ് 


വിവാഹ ചടങ്ങുകൾക്കായി (Wedding Function) ഓൺലൈൻ രജിസ്ട്രേഷൻ (Online Registration) നിർബന്ധമാക്കിയിട്ടുണ്ടെന്ന് ഗുജറാത്ത് (Gujarat) ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മാത്രമല്ല നൂറിലധികം പേരെ വിവാഹത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ല. വിവാഹ രജിസ്ട്രേഷനായി ഒരു പുതിയ സോഫ്റ്റ്വെയറും നിർമ്മിക്കുന്നുണ്ട്. കൊറോണ വൈറസ് (Corona Virus) തടയുന്നതിന് ബാധകമായ നിയമങ്ങളുടെ ലംഘനത്തെക്കുറിച്ചുള്ള പതിവ് പരാതികൾ കണക്കിലെടുത്താണ് ഈ തീരുമാനം.


Also read: Gold Smuggling Case: കസ്റ്റംസ് കമ്മീഷണറുമായി ഡിജിപിയുടെ ചർച്ച; അതൃപ്തി അറിയിച്ച് അന്വേഷണ സംഘം 
 


അതിനായി ചെയ്യേണ്ടത്


പുതിയ ചട്ടമനുസരിച്ച് വിവാഹ ചടങ്ങിനുള്ള അനുമതിക്കായി അപേക്ഷകൻ ഓൺലൈനിൽ രജിസ്റ്റർ (Online Registration) ചെയ്യണം. ഇതിനുശേഷം രജിസ്ട്രേഷൻ സ്ലിപ്പിന്റെ പ്രിന്റ് എടുത്ത് സൂക്ഷിക്കണം.  ശേഷം ആവശ്യാനുസരണം പോലീസിനേയോ പ്രാദേശിക അധികാരികളേയോ ​​കാണിക്കുകയും ചെയ്യാം. അപേക്ഷകന് സ്ലിപ്പിന്റെ സോഫ്റ്റ് കോപ്പിയും സൂക്ഷിച്ച് വയ്ക്കാൻ കഴിയും. ഇതിനായി സർക്കാർ പുതിയ സോഫ്റ്റ്വെയർ നിർമ്മിക്കുന്നുണ്ട്.  അതിനുശേഷം ഈ പ്രക്രിയ വളരെ എളുപ്പമാകും.


ഇതുവരെ ഗുജറാത്തിൽ ജീവഹാനി സംഭവിച്ചത് 4,148 പേർക്കാണ്


ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് വെള്ളിയാഴ്ച 1,223 പേരുടെ കൊറോണ റിപ്പോർട്ട് പോസിറ്റീവ് ആയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊറോണ (Corona) ബാധിച്ചവരുടെ എണ്ണം 2,25,304 ആയി ഉയർന്നിട്ടുണ്ട്. കൂടാതെ കൊറോണ മൂലം ഇതുവരെ 4,148 പേരാണ് മരിച്ചത്. കൊറോണയുടെ വർദ്ധിച്ചുവരുന്ന കേസുകൾ കണക്കിലെടുത്ത്  നിയമങ്ങൾ കർശനമായി പാലിക്കുന്നതിന് നിർദ്ദേശം നൽകിയിരിക്കുകയാണ്. കൊറോണ ബാധയെ തുടർന്നുള്ള അപകടത്തെക്കുറിച്ച് എത്ര പറഞ്ഞു കൊടുത്തിട്ടും പലരും ശരിക്ക് മനസിലാക്കുന്നില്ല.  മാർക്കറ്റുകളിൽ മാസ്ക് (Mask) ധരിക്കാതെയാണ് ആളുകൾ കറങ്ങി നടക്കുന്നത്.  ഈ സാഹചര്യം ഗുജറാത്തിൽ മാത്രമല്ല രാജ്യം മുഴുവനുമുണ്ട്. 


Zee Hindustan App-ലൂടെ നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാകുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!


android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy