ന്യൂഡൽഹി:  രാജ്യത്ത് വി.വി.ഐ.പികളുടെ ഫ്ലയിംഗ് പ്രോട്ടോക്കോളിൽ മാറ്റം ഉണ്ടാവുമെന്ന് എയർ ചീഫ് മാർഷൽ വിവേക് ​​രാം ചൗധരി. കൂനൂരിൽ സി.ഡി.എസിൻറെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടതിൻറെ പശ്ചാത്തലത്തിലാണ് പുതിയ നടപടി.


COMMERCIAL BREAK
SCROLL TO CONTINUE READING

കൂനൂർ അന്വേഷണവും തുടർന്നുള്ള കണ്ടെത്തലുകളുടെയും അടിസ്ഥാനത്തിൽ വിവിഐപികളുടെ ഫ്ലയിംഗ് പ്രോട്ടോക്കോളുകൾ അവലോകനം ചെയ്യുകയും പരിഷ്കരിക്കുകയും ചെയ്യുമെന്ന് വ്യോമസേനാ മേധാവി വ്യക്തമാക്കി.



കൊല്ലപ്പെട്ടു. പാക്കിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഭീഷണികൾ വിലയിരുത്തി വരികയാണെന്നും അദ്ദേഹം പറഞ്ഞു. കൂനൂർ അപകടവുമായി ബന്ധപ്പെട്ട് അന്വേഷണം നടന്നുവരികയാണ്. ഇതിനെക്കുറിച്ച് ഇപ്പോൾ പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.



അപടത്തിൻറെ എല്ലാ വശങ്ങളും പരിശോധിക്കുന്നുണ്ട്. എല്ലാ സാധ്യതകളിലൂടെയും കടന്നു പോവും-അദ്ദേഹം പറഞ്ഞു.ദുണ്ടിഗൽ എയർ ഫോഴ്സ് അക്കാദമിയിൽ നടന്ന കമ്പയിൻഡ് ഗ്വാജ്വറ്റ് പരേഡിൽ അതിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.