Amrit Udyan Rashtrapati Bhavan: രാഷ്‌ട്രപതി ഭവനിലെ മുഗള്‍ ഗാര്‍ഡന്‍ ഇപ്പോള്‍ അമൃത് ഉദ്യാൻ ആയി മാറിയിരിയ്ക്കുകയാണ്.  പുതിയ പേരോടെ ഒട്ടേറെ പുതുമകളോടെ അമൃത് ഉദ്യാൻ  പൊതു ജനങ്ങള്‍ക്കായി ഉടന്‍ തുറക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

അതായത് വര്‍ഷത്തില്‍ വളരെ ചുരുങ്ങിയ ദിവസങ്ങള്‍ മാത്രമാണ് രാഷ്‌ട്രപതി ഭവനിലെ പൂന്തോട്ടമായ അമൃത് ഉദ്യാൻ കാണുവാന്‍ സാധാരണക്കാര്‍ക്ക് പ്രവേശനം ലഭിക്കുക. വസന്ത കാലത്ത് ഉദ്യാനം പൂക്കള്‍കൊണ്ട് മ നിറയുന്ന അവസരത്തിലാണ് ഇത് ആസ്വദിക്കാന്‍ പൊതു ജനങ്ങള്‍ക്ക് അവസരം നല്‍കുന്നത്. 


Also Read:  RBI Repo Rate Update: കേന്ദ്ര ബജറ്റിന് ശേഷം ആര്‍ബിഐ റിപ്പോ നിരക്ക് വർദ്ധിപ്പിക്കാന്‍ സാധ്യത, പലിശ നിരക്ക് ഉയരും


ഇവിടെ ലോകത്തിന്‍റെ വിവിധ കോണുകളില്‍ കാണപ്പെടുന്ന ചെടികളും ഉണ്ട് എന്നതാണ് ഈ  ഉദ്യാനത്തിന്‍റെ പ്രത്യേകത.  നിരവധി ഇനം റോസാപ്പൂക്കൾ, തുലിപ്സ്, ഡാഫോഡിൽസ്, ഏഷ്യാറ്റിക് ലില്ലി, മറ്റ് പൂക്കൾ എന്നിവ വിനോദസഞ്ചാരികൾക്ക് അടുത്ത് നിന്ന് കാണാൻ കഴിയും. 15 ഏക്കറിലായാണ് അമൃത് ഉദ്യാനം വ്യാപിച്ചു കിടക്കുന്നത്.  


Also Read:  Adani Group: ദേശീയതയുടെ പേര് പറഞ്ഞ് തട്ടിപ്പ് മറയ്ക്കാനാകില്ല, അദാനി ഗ്രൂപ്പിന് കനത്ത മറുപടി നല്‍കി ഹിൻഡൻബർഗ്
 
റിപ്പോര്‍ട്ട് അനുസരിച്ച് വിനോദസഞ്ചാരികൾക്കായി അമൃത് ഉദ്യാനം ജനുവരി 31 മുതൽ അതായത്, നാളെ മുതല്‍ തുറക്കും. ഈ വര്‍ഷം അധിക സമയം പൂന്തോട്ടം ആസ്വദിക്കാന്‍ സാധിക്കും. അതായത്, അമൃത് ഉദ്യാനം ജനുവരി 31 മുതൽ മാർച്ച് 26 വരെ പൊതുജനങ്ങള്‍ക്കായി തുറന്നിരിക്കും.  രാവിലെ 10 മുതൽ വൈകിട്ട് 4 വരെ സഞ്ചാരികൾക്ക് ഈ ഉദ്യാനത്തില്‍ കറങ്ങിയടിക്കാം, രാഷ്ട്രപതി ഭവനാണ് ഈ വിവരം പുറത്തുവിട്ടത്. 


അമൃത് ഉദ്യാനം കാണാൻ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ എത്തുന്നത് ശ്രദ്ധേയമാണ്. കുട്ടികൾ മുതൽ പ്രായമായവർ വരെ എല്ലാ പ്രായത്തിലുമുള്ള വിനോദസഞ്ചാരികൾ ഈ പ്രശസ്തമായ പൂന്തോട്ടം കാണാൻ പോകുന്നു. അമൃത് ഉദ്യാനം നിരവധി തരത്തിലുള്ള പൂക്കള്‍ കൊണ്ട് മനോഹരമാണ്. 


നിങ്ങള്‍ അമൃത് ഉദ്യാനം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്, അമൃത് ഉദ്യാനം ജനുവരി 31 മുതൽ മാർച്ച് 26 വരെ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാം. 
മാർച്ച് 28 മുതൽ മാർച്ച് 31 വരെ പ്രത്യേക വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി അമൃത് ഉദ്യാനം തുറക്കും. മാർച്ച് 28 ന് ഉദ്യാനം കർഷകർക്ക് മാത്രം പ്രവേശനം നല്‍കും. മാർച്ച് 29 ന്ഭിന്നശേഷിക്കാര്‍ക്ക് പ്രവേശനം ലഭിക്കും. മാർച്ച് 30 ന് പ്രതിരോധ സേനയ്ക്കും അർദ്ധസൈനിക സേനയ്ക്കും പോലീസ് ഉദ്യോഗസ്ഥർക്കുമായി ഉദ്യാനം  തുറന്നുകൊടുക്കും. ആദിവാസി സ്ത്രീകളുടെ 'സ്വയം സഹായ സംഘങ്ങൾ' ഉൾപ്പെടെ സ്ത്രീകൾക്കായി മാർച്ച് 31 ന് അമൃത് ഉദ്യാനം തുറക്കും. 


അമൃത് ഉദ്യാനം സന്ദർശിക്കുന്ന വിനോദസഞ്ചാരികൾക്ക് അവരുടെ സ്ലോട്ട് ഓൺലൈനായി ബുക്ക് ചെയ്യാം. ഈ ബുക്കിംഗ് https://rashtrapatisachivalaya.gov.in അല്ലെങ്കിൽ https://rb.nic.in/rbvisit/visit_plan.aspx വഴി ചെയ്യാം. ഓൺലൈനായി ബുക്ക് ചെയ്യുന്നില്ലെങ്കിൽ ഫെസിലിറ്റി കൗണ്ടറിൽ പോയി രജിസ്റ്റർ ചെയ്യണം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.