ന്യൂഡൽഹി: ഓപ്പറേഷൻ  അജയ് യുടെ  ഭാഗമായി ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരുമായി ആദ്യ വിമാനം ഡൽഹിയിലെത്തി. 230 പേർ അടങ്ങുന്ന സംഘത്തിൽ 9 മലയാളികളുമുണ്ട്. മടങ്ങിയെത്തിയവരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖരാണ് സ്വീകരിച്ചത്.  വിമാനത്താവളത്തിൽ കേരള ഹൗസ് അധികൃതരും എത്തിയിരുന്നു. തുടർ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായി ഡൽഹി കേരള ഹൗസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.  ഇന്നലെ രാത്രിയാണ് ടെൽഅവീവിൽ നിന്നും വിമാനം ഇന്ത്യയിലേക്ക് പുറപ്പെട്ടത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 



Also Read: Israel Hamas war: ഹമാസിലെ ഒരു ജീവനെ പോലും വെറുതേ വിടില്ല; വീണ്ടും മുന്നറിയിപ്പുമായി നെതന്യാഹു


ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ തിരികെ എത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം നടപ്പാക്കുന്ന ദൗത്യമാണ് ഈ 'ഓപ്പറേഷൻ  അജയ്'. ഇസ്രയേലില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കിയതിനുശേഷം വരാന്‍ കഴിയാത്തവരും യുദ്ധത്തെതുടര്‍ന്ന് അവിടെ നിന്ന് മടങ്ങാന്‍ ആഗ്രഹിക്കുന്നവരെയും ഉള്‍പ്പെടെയാണ് ഇപ്പോൾ ഇന്ത്യയിലെത്തിക്കുന്നത്. ആദ്യസംഘത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 9 മലയാളികളുണ്ടെന്നാണ് വിവരം. മടങ്ങിയെത്തിയവരെ സ്വീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും  എയർപോർട്ടിൽ  ഹെൽപ് ഡെസ്ക് സജ്ജമാക്കിയിട്ടുണ്ട്. 


Also Read: 7th Pay Commission: കേന്ദ്രസർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത, ഡിഎ സ്ഥിരീകരിച്ചു, ശമ്പളം 27,000 രൂപ കൂടിയേക്കും


ഡൽഹിയിലെത്തുന്ന  മലയാളികളെ സഹായിക്കുന്നതിനായി ഡൽഹി കേരള ഹൗസിൽ  24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും തുടങ്ങിയിട്ടുണ്ട്. കൺട്രോൾ റൂം നമ്പർ: 011 23747079 ആണ്. ഇസ്രായേലിൽ 18000 ഇന്ത്യക്കാരാണുള്ളത്. ഇവരിൽ കേരളത്തിലേക്ക്  തിരിച്ചെത്താൻ ആഗ്രഹിക്കുന്ന മലയാളികൾക്ക് കേരള ഹൗസിന്റെ  വെബ് സൈറ്റിൽ പേരുകൾ രജിസ്റ്റർ ചെയ്യാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. കേരളത്തിൽ എത്തുന്നത് വരെയുള്ള തയ്യാറെടുപ്പുകൾ സുഗമമാക്കുന്നതിന് വേണ്ടിയാണിതെന്ന് നോർക്ക ഡെവലപ്മെന്റ് ഓഫീസർ ഷാജിമോൻ അറിയിച്ചു. ഇതിനുള്ള ലിങ്ക് : https://keralahouse.kerala.gov.i/repatriation-of-keralites-from-israel 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.