Operation ajay: രണ്ട് കുട്ടികളുള്‍പ്പെടെ 235 ഇന്ത്യക്കാരുമായി പ്രത്യേക വിമാനം ഇന്ന് പുലര്‍ച്ചെ ന്യൂഡല്‍ഹിയിലെത്തി.  ഓപ്പറേഷൻ അജയ്യുടെ ഭാഗമായി കൂടുതൽ ഇന്ത്യക്കാരെ ഇസ്രയേലിൽ നിന്നും മടക്കിക്കൊണ്ടുവരാൻ ടെല്‍ അവീവിലെ ഇന്ത്യന്‍ എംബസ്സി ശ്രമം തുടരുകയാണ്.  ഒക്ടോബര്‍ 7 ന് ഇസ്രായേല്‍ നഗരങ്ങളെ ലക്ഷ്യമാക്കി ഹമാസ് തീവ്രവാദികള്‍ ആക്രമണം അഴിച്ചുവിട്ടതോടെയാണ് ഇന്ത്യ രക്ഷാദൗത്യം തുടങ്ങിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



Also Read: ഇസ്രയേലിൽ നിന്നുള്ള ആദ്യ വിമാനം ഡൽഹിയിലെത്തി, സംഘത്തിൽ 9 മലയാളികളടക്കം 212 പേര്‍


ഇസ്രായേലില്‍ നിന്നുള്ള 211 ഇന്ത്യന്‍ പൗരന്മാരുമായി ആദ്യ ചാര്‍ട്ടര്‍ വിമാനം ഇന്നലെ രാവിലെ ഡല്‍ഹിയിലെത്തിയിരുന്നു. ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്നും വ്യാഴാഴ്ച വൈകുന്നേരമായിരുന്നു വിമാനം പുറപ്പെട്ടത്. എല്ലാ ഇന്ത്യക്കാര്‍ക്കും മിഷന്റെ ഡാറ്റാബേസില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി ഇന്ത്യന്‍ എംബസി സൗകര്യം ഒരുക്കിയിട്ടുണ്ടാരുന്നു. ആദ്യമാദ്യം എത്തുന്നവർക്കാണ് പരിഗണന.  സർക്കാരാണ് ഇവരുടെ തിരിച്ചുവരവിന്റെ ചെലവ് വഹിക്കുന്നത്. നഴ്‌സുമാര്‍, വിദ്യാര്‍ത്ഥികള്‍, ഐടി പ്രൊഫഷണലുകള്‍, വജ്ര വ്യാപാരികള്‍ എന്നിവരുള്‍പ്പെടെ 18,000 ഇന്ത്യന്‍ പൗരന്മാര്‍ ഇസ്രായേലിലെ വിവിധയിടങ്ങളില്‍ താമസിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. 


Also Read: Trigrahi Yoga: സൂര്യഗ്രഹണത്തിൽ ത്രിഗ്രഹി യോഗം; ഈ 5 രാശിക്കാർക്ക് ലഭിക്കും ബമ്പർ ലോട്ടറി!


ഗാസ മുനമ്പിലെ ആയുധധാരികളായ ഹമാസ് തീവ്രവാദികള്‍ ഇസ്രായേല്‍ സുരക്ഷാ വേലിയിലൂടെയായിരുന്നു രാജ്യത്തേക്ക് കടന്നത്.  ഇതോടെയാണ് ഇന്ത്യന്‍ പൗരന്മാരുടെ ഒഴിപ്പിക്കല്‍ ആവശ്യമായി വന്നത്. ഇതുവരെ ഹമാസ് നടത്തിയ ആക്രമണങ്ങളില്‍ ഇസ്രായേലില്‍ മാത്രം 1300 ലധികം പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.  അതുപോലെ ഇസ്രായേല്‍ പ്രത്യാക്രമണത്തില്‍ ഗാസയില്‍ 1530 ലധികം പേരും കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. ഏകദേശം 1500 ഹമാസ് തീവ്രവാദികള്‍ ഇസ്രായേലിനുള്ളില്‍ വെച്ച് കൊല്ലപ്പെട്ടതായും ഇസ്രായേൽ അവകാശപ്പെടുന്നു.  ഇന്നലെ മടങ്ങിയെത്തിയ 212 പേരിൽ 7 മലയാളികൾ ഉണ്ടായിരുന്നു. ഇതിൽ അഞ്ച് മലയാളികൾ നാട്ടിലെത്തി. ഇവർ 7 പേരും ഇസ്രായേലില്‍ ഉപരിപഠനം നടത്തുന്ന വിദ്യാര്‍ത്ഥികളാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.