Operation Lotus: ബീഹാറില്‍ ഭരണം മാറിയ ശേഷവും "രാഷ്ട്രീയ കളി" തുടരുകയാണ്. ബീഹാറില്‍ മഹാസഖ്യത്തിന് കനത്ത തിരിച്ചടി നല്‍കി ഇന്ന്  3 എംഎല്‍എമാര്‍ ബിജെപിയിൽ ചേർന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് ചൊവ്വാഴ്ച അരങ്ങേറിയ ഈ രാഷ്ട്രീയ നാടകം മഹാസഖ്യത്തിന് മറ്റൊരു പ്രഹരമാണ് നല്‍കിയിരിയ്ക്കുന്നത്. കോൺഗ്രസിന്‍റെയും ആർജെഡിയുടെയും 3 എംഎൽഎമാരാണ് ഇന്ന് ബിജെപിയുമായി കൈകോർത്തത്.


Also Read: ED Summons to Arvind Kejriwal: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് എട്ടാമത്തെ സമൻസ് 
 


എംഎൽഎമാരുടെ കൂറുമാറ്റം വരാനിരിയ്ക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പായി കോണ്‍ഗ്രസിനും ആർജെഡിയ്ക്കും കനത്ത തിരിച്ചടിയാണ് നല്‍കിയിരിയിരിയ്ക്കുന്നത്. കോൺഗ്രസ് എംഎൽഎമാരായ മുരാരി ഗൗതം, സിദ്ധാർത്ഥ് സൗരവ് എന്നിവരും ആർജെഡി ക്യാമ്പിൽ നിന്ന് സംഗീതാ ദേവിയും ബിജെപിയിൽ ചേർന്നതായാണ് റിപ്പോര്‍ട്ട്. 


Also Read:  Lok Sabha Election 2024: ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാര്‍ട്ടി


രാഷ്ട്രീയ കളികള്‍ക്ക് പേരുകേട്ട സംസ്ഥാനമാണ് ബീഹാര്‍. ഒപ്പം കൂറുമാറ്റത്തിന് പേര് കേട്ടയാളാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്നത് ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധേയമായ വസ്തുതയാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കൊപ്പമാണ് ജെഡിയു തിരഞ്ഞെടുപ്പിനെ നേരിട്ടത്. സംസ്ഥാനത്തെ ഏറ്റവും വലിയ പാര്‍ട്ടിയായി ഉയര്‍ന്ന ബിജെപി, ജെഡിയു നേതാവ് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കുകയും ചെയ്തു. എന്നാല്‍, മാസങ്ങള്‍ക്ക് ശേഷം ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച് മഹാസഖ്യത്തിന്‍റെ ഭാഗമാവുകയും സര്‍ക്കാര്‍ രൂപീകരിയ്ക്കുകയും ചെയ്തു. എന്നാല്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ പുതിയ സഖ്യം ഉപേക്ഷിച്ച് നിതീഷ് വീണ്ടും ബിജെപിയുമായി ഒന്നിയ്ക്കുകയായിരുന്നു. 


എന്നാല്‍, ജെഡിയു വീണ്ടും ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചു എങ്കിലും ബിജെപിയുടെ "ഓപ്പറേഷന്‍ താമര" ബീഹാറില്‍ സജീവമാണ്. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനും 2025ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനും മുമ്പായി നടന്ന എംഎൽഎമാരുടെ ഈ നടപടി മഹാസഖ്യത്തിന് കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നു.


.മഹാസഖ്യം പിരിഞ്ഞതിന് ശേഷം ബീഹാര്‍ രാഷ്ട്രീയത്തിൽ കലഹം തുടരുകയാണ്. ഒപ്പം മഹാ സഖ്യത്തില്‍ നിന്ന് കൊഴിഞ്ഞുപോക്കും തുടരുകയാണ്.  നിതീഷ് കുമാര്‍ വിശ്വാസവോട്ട് തേടിയ അവസരത്തില്‍ പാർട്ടിയിലെ മൂന്ന് എംഎൽഎമാർ ആർജെഡി വിട്ടിരുന്നു. ഇന്ന് ഒരു എംഎൽഎ കൂടി പാർട്ടി വിട്ടു. തങ്ങളുടെ എം.എൽ.എമാരെല്ലാം പൂർണമായി ഒറ്റക്കെട്ടാണെന്ന് ആദ്യം മുതൽ അവകാശപ്പെട്ടിരുന്ന കോൺഗ്രസും തിരിച്ചടി നേരിടുകയാണ്. 


എന്നിരുന്നാലും,  ബീഹാറില്‍ "ഓപ്പറേഷന്‍ താമര" ശക്തമാണ്. രണ്ട് കോൺഗ്രസ് എംഎൽഎമാർ കൂടി ബിജെപിയിൽ ചേരുമെന്നാണ് സൂചന. ഇതിന് പുറമെ ചില ആർജെഡി എംഎൽഎമാര്‍ ബിജെപിയുടെ വലയത്തിലാണ്. താമസിയാതെ കൂടുതല്‍ എംഎല്‍എമാര്‍ മഹാ സഖ്യത്തില്‍ നിന്ന് ഭരണകക്ഷിയുടെ കൊടി പിടിക്കുമെന്ന് ഉറപ്പാണ് എന്നാണ് രാഷ്ട്രീയ വൃത്തങ്ങളില്‍നിന്നുള്ള സൂചന...  


ബിജെപിയെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട ഒരു സംസ്ഥാനമാണ് ബീഹാര്‍. അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ബീഹാറിനുള്ള രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്‌. കാരണം, ബീഹാറില്‍ 40  ലോക്‌സഭാ സീറ്റുകള്‍ ആണ് ഉള്ളത്. അതായത്, കൂടുതല്‍ അംഗങ്ങളെ  ലോക്‌സഭയിലേയ്ക്ക് അയയ്ക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് ബീഹാര്‍.  വരാനിരിയ്ക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടുക എന്ന ബിജെപിയുടെ സ്വപ്നം പൂവണിയാന്‍ ബീഹാര്‍ വഹിക്കുന്ന പങ്ക് ഏറെ നിര്‍ണ്ണായകമാണ്...  



നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.