New Delhi: അങ്കലാപ്പില്‍ ആം ആദ്മി പാര്‍ട്ടി.  നിലവിലെ രാഷ്ട്രീയ സാഹചര്യവും  ആം ആദ്മി പാര്‍ട്ടി നേതാക്കൾക്കെതിരെ ഇഡിയും സിബിഐയും നടത്തിയ റെയ്ഡുകളും ഡൽഹി സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ ശ്രമവും ചർച്ച ചെയ്യാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ  അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തിരിയ്ക്കുകയാണ്. മുഖ്യമന്ത്രിയുടെ വസതിയില്‍ 11  മണിയോടെയാണ് യോഗം നടക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

ഡല്‍ഹി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ BJP ഓപ്പറേഷന്‍ താമര നടപ്പാക്കുകയാണ് എന്നാണ്  ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ആരോപിക്കുന്നത്. 


Also Read:   Manish Sisodiya Update: തനിക്കും "ഓഫര്‍" ലഭിച്ചിരുന്നതായി മനീഷ് സിസോദിയ 


ബുധനാഴ്‌ച എഎപി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാളിന്‍റെ വസതിയിൽ ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം ചേർന്നിരുന്നു. തങ്ങളുടെ എം‌എൽ‌എമാരെ  വേട്ടയാടുന്ന ബിജെപിയുടെ നീക്കങ്ങളെ യോഗം അപലപിച്ചു.  എംഎല്‍എമാരെ വാങ്ങാന്‍ കോടികള്‍ മുടക്കാന്‍ പണം എവിടെ നിന്നാണ് സ്വരൂപിച്ചതെന്ന് രാജ്യത്തോട് പറയണമെന്നും  കാവി പാർട്ടിയോട് യോഗം  ആവശ്യപ്പെട്ടു. 


Also Read:  Manish Sisodia: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയിൽ CBI റെയ്ഡ്


യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട AAP രാജ്യസഭാ എംപി കൂടിയായ സഞ്ജയ് സിംഗ്, ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സമയം ചെലവഴിക്കണമെന്നും മറ്റ് പാർട്ടികളുടെ സർക്കാരുകളെ താഴെയിറക്കാനുള്ള ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ സുസ്ഥിരമാണെന്ന് ജനങ്ങൾക്ക് ഉറപ്പുനൽകുന്നുവെന്നും പാര്‍ട്ടിയുടെ എംഎൽഎമാര്‍ പക്ഷം മാറുകയോ ബിജെപിയിൽ ചേരുകയോ ചെയ്യില്ല എന്നും അദ്ദേഹം ഉറപ്പു നല്‍കി.


അതേസമയം, പാര്‍ട്ടിയിലെ ചില എംഎല്‍എമാര്‍ നേതൃത്വവുമായി സമ്പര്‍ക്കത്തിലല്ല എന്നുള്ള സൂചനകളും പുറത്ത് വരുന്നുണ്ട്. 


അതിനിടെ. നിലവിലെ  പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ ആഗസ്റ്റ്‌ 26 ന്  പ്രത്യേക സമ്മേളനം വിളിക്കാൻ ഡെപ്യൂട്ടി സ്പീക്കർ നിർദ്ദേശിച്ചതായി ഡൽഹി അസംബ്ലി ജോയിന്‍റ് സെക്രട്ടറിയുടെ കത്തിൽ പറയുന്നു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.