New Delhi: ഡൽഹി എക്സൈസ് നയത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ CBI റെയ്ഡ്. സിസോദിയയുടെ വസതി കൂടാതെ മറ്റ് 21 സ്ഥലങ്ങളിലും സിബിഐ പരിശോധന നടത്തുന്നുണ്ട്.
സിബിഐ ഉദ്യോഗസ്ഥർ തന്‍റെ വസതിയില്‍ പരിശോധനയ്ക്കായി എത്തിയതായി ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറിയിച്ചു. " ഇവര്‍ ഡല്‍ഹിയിലെ ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ മികച്ച പ്രവര്‍ത്തനത്തില്‍ അസന്തുഷ്ടരാണ്. അതിനാലാണ് വിദ്യാഭ്യാസ, ആരോഗ്യ മന്ത്രിമാരുടെ പേരില്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. കാരണം ഈ രണ്ടു വിഭാഗങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കണം. തെറ്റായ ആരോപണങ്ങള്‍ ആണ് ഉന്നയിയ്ക്കുന്നത്. സത്യം കോടതിയില്‍ തെളിയും", മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.
ये लोग दिल्ली की शिक्षा और स्वास्थ्य के शानदार काम से परेशान हैं. इसीलिए दिल्ली के स्वास्थ्य मंत्री और शिक्षा मंत्री को पकड़ा है ताकि शिक्षा स्वास्थ्य के अच्छे काम रोके जा सकें.
हम दोनों के ऊपर झूँठे आरोप हैं. कोर्ट में सच सामने आ जाएगा.
— Manish Sisodia (@msisodia) August 19, 2022
സിബിഐയുടെ നടപടിയോട് പ്രതികരിച്ച ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്ന് പറഞ്ഞു. “സിബിഐയെ സ്വാഗതം ചെയ്യുന്നു. ഞങ്ങൾ പൂർണ സഹകരണം നൽകും. നേരത്തെയും തിരച്ചിൽ നടന്നിരുന്നുവെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇനിയും ഒന്നും കണ്ടെത്താനാകില്ല," ഡൽഹി മുഖ്യമന്ത്രി ട്വീറ്റിൽ പറഞ്ഞു.
जिस दिन अमेरिका के सबसे बड़े अख़बार NYT के फ़्रंट पेज पर दिल्ली शिक्षा मॉडल की तारीफ़ और मनीष सिसोदिया की तस्वीर छपी, उसी दिन मनीष के घर केंद्र ने CBI भेजी
CBI का स्वागत है। पूरा cooperate करेंगे। पहले भी कई जाँच/रेड हुईं। कुछ नहीं निकला। अब भी कुछ नहीं निकलेगा https://t.co/oQXitimbYZ
— Arvind Kejriwal (@ArvindKejriwal) August 19, 2022
ഡൽഹി വിദ്യാഭ്യാസ മാതൃകയെ പുകഴ്ത്തിക്കൊണ്ട് അമേരിക്കയിലെ ഏറ്റവും വലിയ പത്രമായ NYT യുടെ ഒന്നാം പേജിൽ മനീഷ് സിസോദിയയുടെ ചിത്രം അച്ചടിച്ച് വന്ന ദിവസം തന്നെ വസതിയില്‍ സിബിഐയും എത്തി, കെജ്‌രിവാൾ കൂട്ടിച്ചേര്‍ത്തു. ഡൽഹിയുടെ വിദ്യാഭ്യാസ-ആരോഗ്യ മാതൃകയെക്കുറിച്ച് ലോകം മുഴുവൻ ചർച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു
അതേസമയം, ഡൽഹിയിലും സമീപ പ്രദേശങ്ങളിലുമായി ഇരുപതിലധികം സ്ഥലങ്ങളില്‍ CBI പരിശോധന നടത്തുന്നുണ്ട്. സിബിഐ റെയ്ഡ് ചെയ്യുന്ന 21 സ്ഥലങ്ങളിൽ ഡൽഹി എക്സൈസ് കമ്മീഷണറായിരുന്ന അരവ ഗോപി കൃഷ്ണയുടെ സ്ഥലങ്ങളും ഉൾപ്പെടുന്നുവെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...