ന്യൂഡല്‍ഹി:അടുത്ത തമിഴ് നാട് നിയമസഭാ ത്രെഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ബിജെപി നേതൃത്വം തുടങ്ങി ക്കഴിഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപ്പോള്‍ തമിഴ്നാട്ടില്‍ അധികാരത്തില്‍ ഇരിക്കുന്ന എഐഎഡിഎംകെ എന്‍ഡിഎ സഖ്യത്തിന്‍റെ ഭാഗമാണ്.


അതുകൊണ്ട് തന്നെ സംസ്ഥാനത്ത് എന്‍ഡിഎ അധികാരത്തില്‍ തുടരുന്നതോടൊപ്പം തന്നെ ബിജെപി പരമാവധി നിയമസഭാംഗങ്ങളെ വിജയിപ്പിക്കുകയും 
ബിജെപിയുടെ ലക്ഷ്യമാണ്‌.


സംസ്ഥാനത്ത് ഇതുവരെ കാര്യമായ രാഷ്ട്രീയ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ കഴിയാത്ത ബിജെപി വലിയ പ്രതീക്ഷയാണ് പുതിയ സാഹചര്യത്തില്‍ 
വെച്ച് പുലര്‍ത്തുന്നത്.


ദേശീയ പട്ടിക ജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ആയിരുന്ന എല്‍ മുരുഗനെ സംസ്ഥാന അധ്യക്ഷനാക്കി ബിജെപി തന്ത്രപരമായാണ് നീങ്ങുന്നത്‌.


മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ളവരെയും പാര്‍ട്ടിയില്‍ എത്തിക്കുന്നതിന് ബിജെപി നേതൃത്വം ശ്രമിക്കുന്നുണ്ട്.


കോണ്‍ഗ്രസ്‌,ഡിഎംകെ തുടങ്ങിയ പല പാര്‍ട്ടികളിലേയും നേതാക്കളുമായും ബിജെപി നേതൃത്വം ചര്‍ച്ചകള്‍ നടത്തുന്നതായാണ് വിവരം.


സിനിമാ താരങ്ങളെയും ബിജെപി നേതാക്കള്‍ സമീപിച്ചിട്ടുണ്ട്,സൂപ്പര്‍ താരം രജനി കാന്തിന്റെ രാഷ്ട്രീയ പ്രഖ്യപനങ്ങളെയും ബിജെപി 
പ്രതീക്ഷയോടെയാണ് കാണുന്നത്.


Also Read:അമിത് ഷായെ കണ്ടവരുണ്ടോ..?ചോദ്യമുയര്‍ത്തിയ കോണ്‍ഗ്രസ്‌ ഗുജറാത്തില്‍ കൊണ്ടറിഞ്ഞു!


 


കേന്ദ്രമന്ത്രി സഭാ പുനസംഘടനയില്‍ തമിഴ് നാട്ടിന് പ്രാതിനിധ്യം ഉണ്ടാകും എന്നാണ് സൂചന,ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ബിജെപി നേതൃത്വവും 
എഐഎഡിഎംകെ യും തമ്മില്‍ നടക്കുകയാണ്.


എന്തായാലും കൂടുതല്‍ കേന്ദ്രപദ്ധതികള്‍ ഉള്‍പ്പെടെ തമിഴ്നാടിന് അനുവദിക്കുന്നതിനും സാധ്യതയുണ്ട്.നിലവിലെ സാഹചര്യത്തില്‍ 
പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാകും നിയമസഭാ തെരഞ്ഞെടുപ്പില്‍  ഏന്‍ഡിയുടെ താരപ്രചാരകന്‍