അമിത് ഷായെ കണ്ടവരുണ്ടോ..?ചോദ്യമുയര്‍ത്തിയ കോണ്‍ഗ്രസ്‌ ഗുജറാത്തില്‍ കൊണ്ടറിഞ്ഞു!

ആഭ്യന്തര മന്ത്രി അമിത് ഷായെ കൊറോണ വൈറസ്‌ ബാധയുടെയും ലോക്ക്ഡൌണിന്‍റെയും പശ്ചാത്തലത്തില്‍ നിരവധി കോണ്‍ഗ്രസ്‌ നേതാക്കളാണ് വിമര്‍ശിച്ചത്.

Last Updated : Jun 7, 2020, 08:23 AM IST
അമിത് ഷായെ കണ്ടവരുണ്ടോ..?ചോദ്യമുയര്‍ത്തിയ കോണ്‍ഗ്രസ്‌ ഗുജറാത്തില്‍ കൊണ്ടറിഞ്ഞു!

ന്യൂഡല്‍ഹി:ആഭ്യന്തര മന്ത്രി അമിത് ഷായെ കൊറോണ വൈറസ്‌ ബാധയുടെയും ലോക്ക്ഡൌണിന്‍റെയും പശ്ചാത്തലത്തില്‍ നിരവധി കോണ്‍ഗ്രസ്‌ നേതാക്കളാണ് വിമര്‍ശിച്ചത്.

അമിത് ഷായുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് പോലും സമൂഹ മാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടക്കുകയും ചെയ്തിരുന്നു.

ഇതിനോട് പ്രതികരിച്ച അമിത് ഷാ തനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്ന് വ്യക്തമാക്കുകയും ചെയ്തു.

അതേസമയം തന്‍റെ രാഷ്ട്രീയ കരുനീക്കങ്ങള്‍ അമിത്ഷാ തുടരുകയായിരുന്നു.തന്‍റെ തട്ടകമായ ഗുജറാത്തില്‍ രാജ്യസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 
ബിജെപി നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ കോണ്‍ഗ്രസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.
കോണ്‍ഗ്രസ്‌ എംഎല്‍എ മാരുടെ രാജി തുടങ്ങിയതോടെ അവശേഷിക്കുന്ന എംഎല്‍എ മാരെ റിസോര്‍ട്ടിലേക്ക് മാറ്റിയിരിക്കുകയാണ്.

Also Read:രാജസ്ഥാനിലും ഓപ്പറേഷന്‍ കമല്‍;സച്ചിന്‍ പൈലറ്റിനെ ലക്ഷ്യമുടുന്ന നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്‌ അമിത് ഷാ!

മൂന്ന് എംഎല്‍എ മാര്‍ രാജിവെച്ചെന്ന കാര്യം കോണ്‍ഗ്രസ്‌ നേതൃത്വം സമ്മതിക്കുന്നുണ്ട്.എന്നാല്‍ നാല് എംഎല്‍എ മാര്‍ രാജിവെച്ചതായും ചില റിപ്പോര്‍ട്ടുകള്‍ 
ഉണ്ട്.ബിജെപി 6 കോണ്‍ഗ്രസ്‌ എംഎല്‍എ മാര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്നാണ് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.

കൊറോണ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ നിയന്ത്രണങ്ങള്‍ പാലിച്ച്കൊണ്ട് കോണ്‍ഗ്രസ്‌ തങ്ങളുടെ 65എംഎല്‍എ മാരെ ഗ്രൂപ്പുകളായി തിരിച്ച് 
അംബാജി,രാജ്കോട്ട്,വഡോദര എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളിലെക്കാണ് മാറ്റിയത്.

ഗുജറാത്തില്‍ നാല് രാജ്യസഭാ സീറ്റുകളിലേക്ക് ജൂണ്‍ 19 നാണ് തെരഞ്ഞെടുപ്പ്,കോണ്‍ഗ്രസ്‌ തങ്ങള്‍ക്ക് രണ്ട് സീറ്റുകളില്‍ വിജയസാധ്യത ഉണ്ടെന്ന കണക്ക്കൂട്ടലില്‍
രണ്ട് സ്ഥാനാര്‍ഥികളെ രംഗത്തിറക്കി.ശക്തി സിനഹ് ഗോഹിലിനെയും ഭരത്സിംഗ് സോളങ്കിയെയും കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികളാക്കി.

Also Read:അവര്‍ ജ്യോതിരാദിത്യയുടെ ട്വിറ്ററില്‍ തപ്പി;ബിജെപി നീങ്ങുന്നത്‌ 'വാര്‍ റൂം കെസി'ക്കെതിരെ..!

 

ബിജെപിയാകട്ടെ മൂന്ന് സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുകയായിരുന്നു,അഭയ് ഭരദ്വാജ്,റമിലബെന്‍ ബാര,നര്‍ഹരി അമീന്‍ എന്നിവരെയാണ് സ്ഥാനാര്‍ഥികളാക്കിയത്.
കോണ്‍ഗ്രസിന്‌ ഇവിടെ പ്രതീക്ഷയുള്ളത് സ്വതന്ത്ര എംഎല്‍എ ജിഗ്നേഷ് മേവാനിയിലും ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയിലെ രണ്ട് എംഎല്‍എ മാരിലും ഒരു എന്‍സിപി 
എംഎല്‍എ യിലുമാണ്.എന്നാല്‍ എന്‍സിപിയും ബിടിപിയും ബിജെപിയെ പിന്തുണയ്ക്കുന്നതിനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല.കാരണം നേരത്തെ അവര്‍ 
ബിജെപി അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്.അത് കൊണ്ട് തന്നെ  തങ്ങളുടെ രണ്ടാമത്തെ സീറ്റിലെ വിജയം കോണ്‍ഗ്രസിനെ  സംബന്ധിച്ചടുത്തോളം വലിയ വെല്ലുവിളിയാണ്.

Also Read:ട്വിറ്റര്‍ വിവാദം;അസംബന്ധമെന്ന് ജ്യോതിരാദിത്യ സിന്ധ്യ!

 

അതേസമയം കോണ്‍ഗ്രസിലെ തമ്മില്‍ അടിയെ തുടര്‍ന്ന് എംഎല്‍എ മാര്‍ രാജിവെയ്ക്കുന്നതില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്നാണ് ബിജെപി നേതാക്കള്‍ പറയുന്നത്.
എന്തായാലും ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്നും അമിത് ഷാ മാറി ജെപി നദ്ദ വന്നെങ്കിലും ഗുജറാത്ത് എന്ന തന്‍റെ തട്ടകത്തില്‍ അമിത് ഷാ തന്നെയാണ് 
തന്ത്രങ്ങള്‍ മെനയുന്നതും കോണ്‍ഗ്രസിനെ വെള്ളം കുടിപ്പിക്കുന്നത്.

Trending News