Opposition Meeting Update: 2024 ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. BJP യ്ക്കെതിരെ ഒറ്റക്കെട്ടായി അണിനിരക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായി നടക്കുന്ന രണ്ടാം വട്ട യോഗത്തിന്  ബെംഗളൂരുവില്‍ തുടക്കം കുറിച്ചിരിയ്ക്കുകയാണ്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  NDA Meeting: ബിജെപി സഖ്യത്തിന്‍റെ മഹത്തായ ശക്തി പ്രകടനം ഇന്ന്, 38 പാര്‍ട്ടികള്‍ പങ്കെടുക്കും
 


ഒന്നംവട്ട യോഗം ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ പറ്റ്നയില്‍ നടന്നപ്പോള്‍ രണ്ടാം വട്ട യോഗം കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ബെംഗളൂരുവില്‍ നടക്കുകയാണ്. ഈ യോഗത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി  26 പാര്‍ട്ടികളുടെ നേതാക്കള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഈ നേതാക്കള്‍ക്കെല്ലാം ഭാവ്യ സ്വാഗതമാണ് കോണ്‍ഗ്രസ്‌ നേതാക്കള്‍ നല്‍കിയത്. 


ഈ പുതിയ പ്രതിപക്ഷ സഖ്യത്തിന്‍റെ പേര് എന്താകും? ആരായിരിയ്ക്കും ഈ സഖ്യത്തെ നയിയ്ക്കുക എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ഉടന്‍ തന്നെ ലഭിക്കും എന്ന സൂചനയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. 


അതിനിടെ സഖ്യത്തിന്‍റെ അദ്ധ്യക്ഷയായി കോണ്‍ഗ്രസ്‌ നേതാവും മുന്‍ അദ്ധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ പേരാണ് ഉയര്‍ന്നു വരുന്നത്. യോഗത്തില്‍ പങ്കെടുക്കാനായി എത്തിയ ഒട്ടു മിക്ക നേതാക്കളും സഖ്യത്തിന്‍റെ അദ്ധ്യക്ഷയായി സോണിയ ഗാന്ധിയുടെ പേരാണ് നിര്‍ദ്ദേശിച്ചിരിയ്ക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.  


ബെംഗളൂരുവിൽ നടക്കുന്ന സമാന ചിന്താഗതിക്കാരായ പാര്‍ട്ടി നേതാക്കളുടെ യോഗം തീരുമാനിച്ചതില്‍ നിന്നും ഒരു മണിക്കൂര്‍ വൈകിയാണ് ആരംഭിച്ചിരിയ്ക്കുന്നത്. കോണ്‍ഗ്രസ്‌ മുതിര്‍ന്ന നേതാവും കേരളത്തിന്‍റെ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് യോഗം ആരംഭിക്കാന്‍ വൈകിയത്.   
 
ബെംഗളൂരുവിൽ പ്രതിപക്ഷ യോഗത്തിന്‍റെ രണ്ടാം ദിവസമാണ് ഇന്ന്. സമാന ചിന്താഗതിക്കാരായ 26 പാർട്ടികളുടെ നേതാക്കളുടെ യോഗത്തിനുശേഷം വൈകിട്ട് നാലിന് എല്ലാ പാർട്ടികളുടെയും നേതാക്കൾ രാജ്യത്തെ അഭിസംബോധന ചെയ്യും. 


ബെംഗളൂരുവിൽ നടക്കുന്ന പ്രതിപക്ഷ യോഗത്തിൽ മുൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുക്കുന്നുണ്ട്. ഇതാദ്യമായാണ് സോണിയ ഗാന്ധി ഇത്തരമൊരു യോഗത്തില്‍ പങ്കെടുക്കുന്നതും അതിന് നേതൃത്വം നൽകുന്നതും.  ശരദ് പവാര്‍, മമത ബാനർജി തുടങ്ങിയ പേരെടുത്ത നേതാക്കള്‍ രാഹുൽ ഗാന്ധിയുടെ നേതൃത്വം സ്വീകരിക്കുന്നതിൽ അസ്വസ്ഥരായതിനാൽ സോണിയ ഗാന്ധിയുടെ ഇടപെടല്‍ പ്രതിപക്ഷ ഐക്യത്തിന് നേരിട്ട് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിൽ എതിര്‍പ്പ് ഇല്ലാത്തവര്‍ ആണ് ഈ നേതാക്കള്‍... 


ബെംഗളൂരുവിൽ കോണ്‍ഗ്രസ്‌ പാര്‍ട്ടി നേതൃത്വം നല്‍കി നടക്കുന്ന യോഗത്തില്‍ ഡല്‍ഹി ഭരിയ്ക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്. പ്രതിപക്ഷ യോഗത്തിൽ പങ്കെടുക്കാൻ ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർക്കൊപ്പം സഞ്ജയ് സിംഗും രാഘവ് ഛദ്ദയും എത്തിയിട്ടുണ്ട്. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ