Ahmedabad കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഗുജറാത്തിൽ 16,000-ലധികം വ്യാജ ഇന്ത്യൻ കറൻസി നോട്ടുകൾ  (Fake Indian Currency Notes  - FICN)  പിടികൂടിയതായി സംസ്ഥാന സർക്കാർ വെള്ളിയാഴ്ച നിയമസഭയെ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

അതുകൂടാതെ, രണ്ട് വർഷത്തിനിടെ വ്യാജ കറൻസികൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് 26 കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു.


Also Read:  Fixed Deposit: ഈ ബാങ്കില്‍ സ്ഥിര നിക്ഷേപം നടത്തൂ, പണം വേഗം ഇരട്ടിപ്പിക്കാം..!! 
 

2021ൽ ഒമ്പത് കേസുകളിലായി 2,086 കള്ളനോട്ടുകൾ പിടിച്ചെടുത്തപ്പോൾ 2022ൽ 17 കേസുകളിലായി 14,165 വ്യാജ കറൻസി നോട്ടുകളാണ് പിടിച്ചെടുത്തത്. ചോദ്യോത്തര വേളയിൽ കോൺഗ്രസ് എംഎൽഎ അനന്ത്കുമാർ പട്ടേലിന്‍റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 


Also Read:  Ration Card Aadhaar Link: റേഷൻ കാര്‍ഡ് - ആധാർ ലിങ്ക് ചെയ്യാനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി


എഫ്‌ഐ‌സി‌എൻ (Fake Indian Currency Notes  - FICN) അച്ചടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന 90 പ്രതികളെ ഇതിനോടകം അറസ്റ്റ് ചെയ്തതായും അദ്ദേഹം സഭയെ അറിയിച്ചു. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട അഞ്ച് പേരെയെങ്കിലും ഇനിയും പിടികൂടാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. 


റിപ്പോര്‍ട്ട് അനുസരിച്ച് വ്യാജ കറൻസി കേസുകൾ 2021 നെ അപേക്ഷിച്ച് 2022 ൽ ഏകദേശം ഇരട്ടിയായി. കേസുകള്‍ ഇരട്ടിയായ സാഹചര്യത്തില്‍ വ്യാജ നോട്ടുകളുടെ എണ്ണവും പതിന്മടങ്ങ് വര്‍ദ്ധിച്ചിട്ടുണ്ട്. 


കേസുകളുടെ എണ്ണം ഇരട്ടിയായി മാത്രമല്ല, 2021 നെ അപേക്ഷിച്ച് 2022-ൽ വ്യാജ കറൻസി പിടിച്ചെടുക്കൽ പോലും 404% വർദ്ധിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.


അതേസമയം,  ഈ 26 കേസുകളിലും പിടിച്ചെടുത്ത നോട്ടുകളുടെ മൂല്യം സർക്കാർ സഭയില്‍ വെളിപ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്....



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.