ന്യൂഡല്‍ഹി: വിവിധ സ്കൂളുകളില്‍ നിന്നും വിദ്യാര്‍ഥികളില്‍ നിന്നുമായി രാജ്യത്തൊട്ടാകെ ഈ വര്‍ഷം ഓണ്‍ലൈനില്‍ ബുക്ക് ചെയ്യപ്പെട്ടത് 2.4 കോടി പാഠപുസ്തകങ്ങളെന്ന് റിപ്പോര്‍ട്ട്. ബുക്ക് ചെയ്യുന്നതിന് വേണ്ടി ആരംഭിച്ച ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് ഒരു മാസത്തിനുള്ളില്‍ ഇത്രയും പുസ്തകങ്ങള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

പുസ്തകങ്ങള്‍ക്ക് ക്ഷാമം അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‍ കനത്ത വില നല്‍കി സ്വകാര്യ പുസ്തക പ്രസാധകരില്‍ നിന്നും ഇവ വാങ്ങിക്കേണ്ട അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഈ സാഹചര്യത്തിലാണ് ബുക്കിംഗിനായി എന്‍സിഇആര്‍ടി പുതിയ പോര്‍ട്ടല്‍ ആരംഭിച്ചത്. സെപ്റ്റംബര്‍ 23 വരെ ബുക്കിംഗ് ലഭ്യമാണെന്ന് എന്‍സിഇആര്‍ടി ഡയറക്ടര്‍ ഹൃഷികേശ് സേനാപതി അറിയിച്ചു. കഴിഞ്ഞ വര്‍ഷം 4.63 കോടിയോളം പുസ്തകങ്ങളാണ് വിതരണം ചെയ്തത്.


കര്‍ണാടകയില്‍ നിന്നും 37 ലക്ഷവും അരുണാചല്‍ പ്രദേശില്‍ നിന്നും 29 ലക്ഷവും പുസ്തകങ്ങള്‍ക്ക് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. കൂടുതല്‍ ലാഭം കൊയ്യാനായി പുസ്തകങ്ങള്‍ക്ക് സ്വകാര്യ കടയുടമകള്‍ ഉണ്ടാക്കിയ കൃത്രിമക്ഷാമമാണെന്നും ഇതിന് ഉടനെ പരിഹാരമാവുമെന്നും അദ്ദേഹം പറഞ്ഞു.