ന്യൂഡൽഹി: ജോലിയിൽ തിരികെ പ്രവേശിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് രാജിവച്ചത് എണ്ണൂറിലധികം ജീവനക്കാർ. എഡ്യൂടെക് സ്ഥാപനമായ വൈറ്റ്ഹാറ്റ് ജൂനിയറിലെ ജീവനക്കാരാണ് കൂട്ടത്തോടെ രാജിവച്ചത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ കമ്പനിയിൽ നിന്ന് 800ലധികം ജീവനക്കാരാണ് രാജിവച്ചതെന്നാണ് Inc24 റിപ്പോർട്ട് ചെയ്യുന്നത്. കോഡിംഗ് പഠിക്കാനുള്ള ഒരു പ്ലാറ്റ്ഫോമായ വൈറ്റ്ഹാറ്റ് ജൂനിയർ, 2020-ൽ ബൈജൂസ് ഏറ്റെടുത്തിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

വൈറ്റ്ഹാറ്റ് ജൂനിയറിന്റെ മുംബൈ, ബെംഗളൂരു, ​ഗുരു​ഗ്രാം തുടങ്ങി വിവിധ സ്ഥലങ്ങളിലുള്ള കമ്പനിയുടെ ഓഫീസുകളിലേക്ക് ഒരു മാസത്തിനുള്ളിൽ മടങ്ങിയെത്തണമെന്നാവശ്യപ്പെട്ട് കമ്പനി മാർച്ച് 18ന് ജീവനക്കാർക്ക് സന്ദേശം അയച്ചിരുന്നു. എന്നാൽ കമ്പനിയിൽ തിരിച്ചെത്തുന്നതിന് പകരം പിന്നീട് നടന്നത് കൂട്ട രാജിയാണെന്നും റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ ജീവനക്കാർ രാജിവെക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. ബൈജൂസ് ഏറ്റെടുത്തതിന് ശേഷം കാര്യങ്ങൾ മാറിമറിഞ്ഞുവെന്ന് ജീവനക്കാർ പറയുന്നു. കൂടാതെ വൈറ്റ്ഹാറ്റ് ജൂനിയർ സ്ഥാപകൻ കരൺ ബജാജ് കമ്പനി വിട്ടതും ജീവനക്കാർക്ക് തിരിച്ചടിയായി. ബജാജ് ഉണ്ടായിരുന്നപ്പോൾ കാര്യങ്ങൾ സുഗമമായിരുന്നുവെന്ന് ജീവനക്കാർ Inc42-നോട് പറഞ്ഞു. ബൈജൂസ് 300 മില്യൺ ഡോളറിന് സ്റ്റാർട്ടപ്പ് വാങ്ങി ഒരു വർഷത്തിന് ശേഷം 2021 ഓഗസ്റ്റിലാണ് അദ്ദേഹം കമ്പനി വിട്ടത്. 


Also Read: Zee Media: ടെക്നോളജി ആൻഡ് ഇന്നൊവേഷൻ സെന്റർ തുടങ്ങി സീ മീഡിയ


ആപ്പിൾ ജീവനക്കാരും ഓഫീസിലേക്ക് മടങ്ങുന്നതിനെതിരെ പ്രതിഷേധിച്ചു


യുഎസ് ആസ്ഥാനമായുള്ള ടെക് ഭീമനായ ആപ്പിൾ ജീവനക്കാരും ഓഫീസിൽ തിരിച്ചെത്താനുള്ള നിർദ്ദേശങ്ങൾക്കെതിരെ പ്രതിഷേധിച്ചു. ആഴ്ചയിൽ മൂന്ന് ദിവസം ഓഫീസിൽ ജോലി ചെയ്യാനാണ് കമ്പനിയുടെ നിർദ്ദേശം. ജീവനക്കാരെ ഓഫീസിലേക്ക് തിരികെ കൊണ്ടുവരാനുള്ള ആപ്പിൾ സിഇഒ ടിം കുക്കിന്റെ സമ്മർദ്ദം കാരണം മെഷീൻ ലേണിംഗ് ഡയറക്ടർ ഇയാൻ ഗുഡ്‌ഫെല്ലോ ഈ മാസം ആദ്യം രാജിവച്ചിരുന്നു.


ഈ വർഷം ഏപ്രിൽ 13 നും 19 നും ഇടയിൽ നടത്തിയ ഫോർച്യൂൺ സർവേ പ്രകാരം, 76 ശതമാനം ജീവനക്കാരും കമ്പനിയുടെ ഓഫീസിലേക്ക് മടങ്ങുന്ന നയത്തിൽ അതൃപ്തരാണെന്നും വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് തുടരാൻ താൽപ്പര്യപ്പെടുന്നവരുമാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ