New Delhi: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയതും എന്നാല്‍ വിവാദമായി തുടരുന്നതുമായ  കാര്‍ഷിക നിയമങ്ങളെ പിന്തുണച്ച് അക്കാദമിക് വിദഗ്ധർ രംഗത്ത്...  കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകരെ ശാക്തീകരിക്കുന്നതാണെന്ന് വ്യക്തമാക്കി ഇവര്‍ ഒപ്പുവെച്ച തുറന്ന കത്തും പുറത്തുവിട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

കാര്‍ഷിക നിയമങ്ങളെ (Farm Bill) പിന്തുണച്ചുകൊണ്ട് 850 ലധികം അക്കാദമിക് വിദഗ്ധരാണ്  തുറന്ന കത്തിൽ ഒപ്പിട്ടിരിയ്ക്കുന്നത്.  ഡൽഹി യൂണിവേഴ്സിറ്റി, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി, ജെഎൻയു, എന്നീ സര്‍വ്വകലാശാലയിലെ ഫാക്കൽറ്റി അംഗങ്ങളാണ്  പ്രധാനമായും  കത്തിൽ ഒപ്പുവച്ചിരിക്കുന്നത്.


കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമങ്ങളിലൂടെ  (Agriculture Law) രാജ്യത്തെ കർഷകരുടെ ജീവിത നിലാവരം മെച്ചപ്പെടുമെന്നും അവരെ ചൂഷണം ചെയ്യില്ലെന്നുള്ള സർക്കാർ നൽകിയ ഉറപ്പിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. പുതിയ നിയമങ്ങൾ കാർഷിക വ്യാപാരത്തെ എല്ലാ നിയന്ത്രണങ്ങളിൽ നിന്നും മോചിപ്പിക്കുമെന്നും ഉൽപന്നങ്ങൾക്ക് നല്ലവില കിട്ടാൻ കർഷകരെ  സഹായിക്കുമെന്നും  കത്തിൽ പറയുന്നു.


കാർഷിക നിയമങ്ങൾക്കെതിരെ ദേശീയ തലസ്ഥാന അതിർത്തിയിൽ ഒരു മാസത്തിലേറെയായി കർഷകർ പ്രതിഷേധിക്കുന്നതിനിനിടെയാണ്  (Farmers protest) നീയമങ്ങളെ പിന്തുണച്ച് അക്കാദമിക് വിദഗ്ധർ രംഗത്തെത്തിയിരിക്കുന്നത്. 


പഞ്ചാബ്, ഹരിയാന,  ഉത്തർപ്രദേശ് എന്നീ സംസ്ഥാന ങ്ങളില്‍ നിന്നുള്ള  ആയിരക്കണക്കിന് കർഷകകരാണ് അതിശൈത്യത്തിലും ഒരു മാസത്തിലേറെയായി ഡൽഹി അതിർത്തിയിൽ പ്രതിഷേധം നടത്തുന്നത്.  


Also read: കാർഷിക നിയമങ്ങൾക്കെതിരെ കേരളം പ്രമേയം പാസാക്കി; പ്രമേയത്തെ എതിർക്കാതെ O Rajagopal


അതേസമയം,  പ്രക്ഷോഭകരുമായി കേന്ദ്ര സർക്കാർ  ആറ് തവണയോളം ചർച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.  പുതിയ നിയമങ്ങൾ മിനിമം സപ്പോർട്ട് പ്രൈസ് (എം‌എസ്‌പി) ഇല്ലാതാക്കില്ലെന്ന് കേന്ദ്ര സർക്കാർ കർഷകർക്ക് ഉറപ്പ് നൽകിയിട്ടുണ്ട് എങ്കിലും  ബില്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ്  പ്രതിഷേധക്കാര്‍.  


കര്‍ഷക പ്രതിഷേധം ശക്തമായി  അടുത്ത ഘട്ടത്തിലേയ്ക്ക് കടക്കുമെന്ന സൂചനയാണ് കര്‍ഷകര്‍ നല്‍കുന്നത്.