ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ കോണ്‍ഗ്രസ്‌ നേതാവ് പി. ചിദംബരത്തിന്‍റെ ജുഡീഷ്യല്‍ കാലാവധി ഇന്ന് അവസാനിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ചിദംബരത്തെ ഇന്ന് സി.ബി.ഐ കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ 2 ആഴ്ചയായി ചിദംബരം തിഹാര്‍ ജയിലിലാണ്. കേസില്‍ ചിദംബരത്തിന്‍റെ ചോദ്യം ചെയ്യല്‍ സിബിഐ പൂര്‍ത്തിയാക്കിയിരുന്നു.


ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ 23 നാണ് ഡല്‍ഹി കോടതി പരിഗണിക്കുന്നത് അതുകൊണ്ടുതന്നെ അതുവരെ ചിദംബരത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടണമെന്ന് സിബിഐ ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.


എന്നാല്‍ ജുഡീഷ്യല്‍ കസ്റ്റഡി തുടരുന്നതിനെ ചിദംബരം എതിര്‍ത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.  ചിദംബരത്തിനെതിരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ അന്വേഷണവും പുരോഗമിക്കുകയാണ്. 


തിഹാര്‍ ജയിലില്‍ കിടക്കുന്നതിന് പകരം എന്‍ഫോഴ്സ്മെന്‍റിന് മുന്നില്‍ കീഴടങ്ങാന്‍ അനുവദിക്കണമെന്ന ചിദംബരത്തിന്‍റെ ആവശ്യം നേരത്തെ സിബിഐ കോടതി തള്ളിയിരുന്നു. 


ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ട് ഇതുവരെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിട്ടുമില്ല. മാത്രമല്ല ജാമ്യത്തിനായി ചിദംബരം ഹൈക്കോടതിയെ സമീപിച്ചതിനാല്‍ തത്കാലം ഇഡി കസ്റ്റഡി ആവശ്യപ്പെട്ടേക്കില്ലയെന്നും സൂചനയുണ്ട്.