Padma Awards 2022 | പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; നീരജ് ചോപ്രയ്ക്ക് പത്മശ്രീ, സുന്ദർ പിച്ചൈയ്ക്ക് പത്മഭൂഷൺ
17 പേർക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചു. 107 പേർക്കാണ് പത്മശ്രീ പുരസ്കാരങ്ങൾ ലഭിച്ചത്.
ന്യൂഡൽഹി: ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 17 പേർക്ക് പത്മഭൂഷൺ പുരസ്കാരം ലഭിച്ചു. 107 പേർക്കാണ് പത്മശ്രീ പുരസ്കാരങ്ങൾ ലഭിച്ചത്. 128 പേരാണ് ഈ വർഷം രാജ്യത്തെ പരമോന്നത ബഹുമതികൾക്ക് അർഹരായത്.
പശ്ചിമ ബംഗാൾ മുൻമുഖ്യമന്ത്രിയും സി.പി.എം. നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ, കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, എഴുത്തുകാരി പ്രതിഭാ റായ്, സിറം ഇൻസ്റ്റിറ്റ്യൂട്ട് മാനേജിങ് ഡയറക്ടർ സൈറസ് പൂനവാല, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നഡെല, ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബറ്റിന്റെ സി.ഇ.ഒ സുന്ദർ പിച്ചൈ എന്നിവരടക്കം 17 പേർക്കാണ് പത്മഭൂഷൺ പുരസ്കാരം പ്രഖ്യാപിച്ചത്.
ജനറൽ ബിപിൻ റാവത്ത്, കല്യാൺ സിങ്, രാധേശ്യാം ഖേംക, പ്രഭാ ആത്രെ എന്നിവർക്ക് പത്മവിഭൂഷൺ പുരസ്കാരം പ്രഖ്യാപിച്ചു. ടോക്യേ ഒളിമ്പിക്സിൽ ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്കുവേണ്ടി സ്വർണം നേടിയ നീരജ് ചോപ്രയ്ക്ക് പത്മശ്രീ നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...