PADMA AWARDS 2022 | ജനറൽ ബിപിൻ റാവത്തിന് പത്മവിഭൂഷൺ നൽകി ആദരിച്ച് രാജ്യം
കഴിഞ്ഞ വർഷം ഡിസംബറിൽ ഹെലികോപ്റ്റർ അപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് (സിഡിഎസ്) ജനറൽ ബിപിൻ റാവത്തിന് മരണാനന്തര ബഹുമതിയായി രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ നൽകും. കഴിഞ്ഞ വർഷം ഡിസംബറിൽ ഹെലികോപ്റ്റർ അപകടത്തിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്.
എഴുപത്തിമൂന്നാം റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് ആഭ്യന്തര മന്ത്രാലയം പത്മ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. വെല്ലിംഗ്ടണിലെ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജിലേക്ക് ഹെലികോപ്ടറിൽ സഞ്ചരിക്കവേയായിരുന്നു ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച ഹെലികോപ്ടർ തകർന്ന് വീണത്.
തമിഴ്നാട്ടിലെ കൂനൂരിലാണ് ഹെലികോപ്ടർ തകർന്ന് വീണത്. ജനറൽ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും മറ്റ് പന്ത്രണ്ട് പ്രതിരോധ സേനാംഗങ്ങളും ഹെലികോപ്ടർ അപകടത്തിൽ മരിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...