ശ്രിനഗര്‍:പൂഞ്ച് സെക്റ്ററില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കൊണ്ട് ആക്രമണം നടത്തുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

സൈനിക പോസ്റ്റുകളെ ലക്ഷ്യം വെച്ച് കൊണ്ടുള്ള ആക്രമണമാണ് പാക്കിസ്ഥാന്‍റെ ഭാഗത്ത് നിന്നും ഉണ്ടായത്.


നിയന്ത്രണ രേഖയില്‍ പൂഞ്ച് സെക്റ്ററില്‍ കിര്‍ണി,ഖ്സ്ബ എന്നിവിടങ്ങളില്‍ പാക് സൈന്യം ഇന്ത്യയുടെ 
സൈനിക പോസ്റ്റുകളെ ലക്ഷ്യം വെച്ച് വെടിയുതിര്‍ത്തത്,


ബുധനാഴ്ച്ച വൈകുന്നേരം മുതല്‍ പാകിസ്ഥാന്‍ ആക്രമണം നടത്തുകയാണ്,ഇന്ത്യയുടെ ഭാഗത്ത് നിന്ന് 
ശക്തമായ തിരിച്ചടിയാണ് പാകിസ്ഥാന് നല്‍കുന്നത്.


നേരത്തെ വെള്ളിയാഴ്ച വൈകുന്നേരം പാകിസ്ഥാന്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ 
ഗ്രാമ വാസികള്‍ കൊല്ലപെട്ടിരുന്നു,ഒരു കുടുംബത്തിലെ ഭാര്യയും ഭര്‍ത്താവും മകനും അടക്കം 
മൂന്ന് പേര്‍ കൊല്ലപെട്ടു,മറ്റൊരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു,


Also Read:കശ്മീര്‍ താഴ്വര;സുരക്ഷാ സേനയുടെ നീക്കം Narco-terrorism തകര്‍ക്കാന്‍!


 


പാകിസ്ഥാന്‍ സൈന്യത്തിന്‍റെ പിന്തുണയോടെ നടക്കുന്ന നുഴഞ്ഞ്‌ കയറ്റത്തിന് അവസരം ഒരുക്കുന്നതിന് 
വേണ്ടിയാണ് തുടര്‍ച്ചയായി പാകിസ്ഥാന്‍ നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തുന്നതെന്നാണ് 
സുരക്ഷാ സേനയുടെ വിലയിരുത്തല്‍ 
അതുകൊണ്ട് തന്നെ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യവും അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.