വൈശാഖ മാസം മഹാവിഷ്ണുവിനെ ആരാധിക്കുന്നതിനായി സമർപ്പിച്ചിരിക്കുന്ന പുണ്യമാസമായി കണക്കാക്കുന്നു. വൈശാഖ മാസത്തിലെ അമാവാസിക്കും വലിയ പ്രാധാന്യമുണ്ട്. അമാവാസി നാളിൽ ഗംഗയിലോ പുണ്യനദികളിലോ കുളിക്കുന്നത് വർഷങ്ങളോളം തപസ് ചെയ്തതിന് തുല്യമായ ഫലം നൽകുന്നുവെന്നാണ് വിശ്വാസം. ഈ വർഷം വൈശാഖ അമാവാസി എന്നാണെന്നും പിതൃപൂജയ്ക്ക് അനുയോജ്യമായ സമയം എപ്പോഴാണെന്നും പൂജാവിധികൾ എന്താണെന്നും മനസ്സിലാക്കാം.
പഞ്ചാംഗം അനുസരിച്ച്, വൈശാഖ മാസത്തിലെ അമാവാസി തിഥി 2024 മെയ് ഏഴിന് രാവിലെ 11.41ന് ആരംഭിച്ച് മെയ് എട്ടിന് രാവിലെ 8.51ന് അവസാനിക്കും. വൈശാഖ അമാവാസി രണ്ട് ദിവസം നീണ്ടുനിൽക്കും. വൈശാഖ അമാവാസി നാളിൽ രാവിലെ കുളിച്ച് ദേഹശുദ്ധി വരുത്തണം. അമാവാസി ദിനത്തിൽ വ്രതാനുഷ്ഠാനവും പൂജയും നടത്തുന്നു. പിണ്ഡം സമർപ്പിക്കാനും പിതൃപൂജ ചെയ്യാനും അനുയോജ്യമായ സമയം എപ്പോഴാണെന്ന് അറിയാം.
മെയ് ഏഴിന് ഉച്ചയ്ക്ക് 12 മണിക്കാണ് പിതൃപൂജ ചെയ്യുന്നതിന് അനുയോജ്യമായ സമയം. വൈശാഖ അമാവാസിയിൽ ശ്രാദ്ധം അനുഷ്ഠിക്കുന്നതിന് മെയ് ഏഴ് ആണ് മികച്ച ദിവസം. വൈശാഖ അമാവാസിയിൽ ശ്രാദ്ധവും പിതൃപൂജയും രാവിലെ 11 മണിക്ക് ശേഷമാണ് നടത്തേണ്ടത്. മെയ് എട്ടിന് അമാവാസി ദിനത്തിൽ ബ്രഹ്മ മുഹൂർത്തത്തിലാണ് പുണ്യനദികളിൽ കുളിക്കേണ്ടത്. വൈശാഖ അമാവാസിയിലെ സൂര്യോദയം മെയ് എട്ടിനാണ്. അതിനാൽ പുണ്യനദികളിൽ കുളിക്കേണ്ടതും ദാനധർമ്മങ്ങൾ ചെയ്യേണ്ടതും ഈ ദിവസമാണ്.
ALSO READ: ഈ നാല് രാശിക്കാർ ഇനി ഒന്നാം സ്ഥാനത്ത്; വിദ്യാർഥികൾക്ക് കഠിനാധ്വാനത്തിന് ഫലം ലഭിക്കും
അമാവാസി നാളിൽ വ്രതം അനുഷ്ഠിക്കുന്നതിലൂടെ പിതൃക്കൾക്ക് മോക്ഷവും ശാന്തിയും ലഭിക്കുമെന്നാണ് വിശ്വാസം. പൂർവികരുടെ അനുഗ്രഹത്താൽ ജീവിതത്തിൽ പുരോഗതിയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അതിനാൽ അമാവാസി നാളിൽ ഉപവാസം, സ്നാനം, ദാനം, തർപ്പണം, പൂജ എന്നിവ ചെയ്യണം. ആൽ മരത്തിന് ജലം നൽകുന്നതും നല്ലതാണ്. ആൽ മരത്തിൽ നിവേദിക്കുന്ന ജലം ദേവന്മാർക്കും പിതൃക്കൾക്കും സമർപ്പിക്കുന്നുവെന്നാണ് വിശ്വാസം. അമാവാസി ദിനത്തിൽ ക്ഷേത്രമുറ്റത്തോ പൊതുസ്ഥലത്തോ ആൽ മരം നടുന്നതും നല്ലതാണെന്ന് വിശ്വസിക്കപ്പെടുന്നു.
Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.